22
Feb 2023
Thu
22 Feb 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കേരളത്തിന്റെ ഭരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കൂട്ടരെയും ഏല്‍പ്പിക്കണമെന്ന് ബിജെപി നേതാവ് എ.പി അബ്ദുള്ളകുട്ടി. ഭരണം ലഭിച്ചാല്‍ നികുതി ആറുമാസം കൊണ്ട് 15000 കോടി പിരിച്ചു തരാമെന്നും അബ്ദുള്ളകുട്ടി പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി നികുതി വെട്ടിപ്പുകാരെ നിലനിര്‍ത്താന്‍ വേണ്ടി ബുള്‍ഡോസറും ഇ ഡിയും പോലിസും ഉപയോഗിക്കുന്നത് പോലെ ഉപയോഗിക്കേണ്ടി വരുമെന്നും എ.പി അബ്ദുള്ളകുട്ടി പറഞ്ഞു.

ബാലഗോപാലിന്റെയും പിണറയിയുടെയും കഴിവുകേടാണ് നികുതി വര്‍ധന. അധികാരം എന്നത് കൊള്ളയടിക്കാനുള്ള അവകാശമല്ല. ബാലഗോപാലിന്റെ അധികാരം താത്കാലികമാണെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണ കച്ചവടത്തില്‍ നികുതി ലഭിക്കുന്നില്ല. ശക്തമായ നിലപാട് വേണം. നട്ടെല്ലുള്ള ആളുടെ കൈയില്‍ ധനവകുപ്പ് നല്‍കണം. ഇന്ത്യയില്‍ ജി എസ് ടി വരുമാനം കുതിച്ചുയരുകയാണ്. അതുകൊണ്ടാണ് എല്ലാവര്‍ക്കും സൗജന്യ റേഷന്‍ കൊടുക്കുന്നത്. ‘കൗ ഹഗ് ഡേ’ നാടിന്റെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ്. കൃഷിക്കാരും പശുക്കളും തമ്മിലുള്ള ആത്മബന്ധം. അത് സ്‌നേഹം വാത്സല്യമാണ്. കൃഷിക്കാരോടുള്ള സ്‌നേഹമാണ് കൗ ഹഗ് ഡേ ആയി കണക്കാണുന്നതെന്നും അബ്ദുള്ളകുട്ടി കൂട്ടിച്ചേര്‍ത്തു.