ഡല്‍ഹി: വിവാദമായ കാളി ഡോക്യുമെന്ററിയുടെ സംവിധായിക ലീനാ മണിമേഖലയ്ക്ക് സംരക്ഷണം നല്‍കി സുപ്രിം കോടതി. സംഘപരിവാര്‍ വിവാദമാക്കിയ ഡോക്യുമെന്ററിയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട കേസിലാണ് സംരക്ഷണം. കേസില്‍ സംവിധായികയ്‌ക്കെതിരേ തുടര്‍നടപടി സ്വീകരിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
|
വിവാദ പോസ്റ്റര്‍ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു സംഘപരിവാര്‍ സംഘടനകള്‍ കേസ് രജിസ്ട്രര്‍ ചെയ്തത്. കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ലീനാ മണിമേഖല നല്‍കിയ ഹരജിയിലാണ് നടപടി. സിനിമയുടെ പ്രചാരണത്തിനായി കാളീദേവിയുടെ വേഷമിട്ട സ്ത്രീ പുകവലിക്കുന്ന ദൃശ്യം സംവിധായിക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് സംഘപരിവാര്‍ സംഘടനകള്‍ വിദ്വേഷപ്രചാരണം തുടങ്ങിയത്. വിവാദത്തെ തുടര്‍ന്ന് സിനിമയുടെ പ്രദര്‍ശനം ഉപേക്ഷിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





