കൊച്ചി: ആഴ്ചകളുടെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ സ്വർണ്ണവില കുതിപ്പ് തുടരുന്നു. ഇനിയും കൂടാനാണ് സാദ്ധ്യത. രാജ്യാന്തര മാർക്കറ്റിലെ ചലനങ്ങളും പ്രതിഭാസവും ആണ് വിലവർധനവിന് കാരണം.
|
ഇന്ന് ഒറ്റയടിക്ക് 840 രൂപ ആണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില വീണ്ടും 53,000 കടന്നു. 53,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 105 രൂപയാണ് ഇന്ന് കൂടിയത്. 6670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ജൂലൈ 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ പൊതു ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. 4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. ഇന്നത്തേത് അടക്കം പത്തുദിവസത്തിനിടെ 2500ലധികം രൂപയാണ് വര്‍ധിച്ചത്.
അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
കുതിപ്പിന് കാരണം
യുഎസിൽ പണപ്പെരുപ്പം താഴ്ന്നത് കണക്കിലെടുത്ത് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടുത്തമാസം അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന റിപ്പോർട്ടുകൾ ആണ് സ്വർണ വിലയിൽ കുതിപ്പുണ്ടാക്കുന്നത്. അതോടൊപ്പം രാജ്യാന്തര സ്വർണവില ചരിത്രത്തിലാദ്യമായി ഔൺസിന് 2500 ഡോളർ ഭേദിച്ചു. കഴിഞ്ഞമാസം രേഖപ്പെടുത്തിയ 2483 ഡോളർ എന്ന റെക്കോർഡാണ് ഇന്ന് പഴങ്കഥയായത്.
ഒരുഘട്ടത്തിൽ ഒറ്റയടിക്ക് 41 ഡോളറോളം മുന്നേറി 2,500.16 ഡോളർ വരെ രാജ്യാന്തര വില എത്തി. നിലവിൽ, വ്യാപാരം പുരോഗമിക്കുന്നത് 2,489 ഡോളറിൽ. നിക്ഷേപകർ ബോണ്ടിനെയും ഡോളറിനെയും കൈവിട്ട് കൂടുതൽ നേട്ടം കിട്ടുന്ന ഗോൾഡ് ഇടിഎഫ് പോലുള്ള പദ്ധതികളിലേക്ക് നിക്ഷേപം മാറ്റുന്നതിനാൽ അതിൻ്റെ പ്രതിഫലനം കേരളത്തിലെ സ്വർണത്തെയും ബാധിക്കും.
ആരാണ് കേരളത്തിൽ വില നിർണയിക്കുന്നത്
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളര്‍ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, മുംബൈയില്‍ ലഭ്യമാകുന്ന സ്വര്‍ണത്തിന്റെ നിരക്കുകള്‍ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വര്‍ണവില ഇവര്‍ നിശ്ചയിക്കുന്നത്.
Gold price hiked in Kerala
Today gold rate


