വന്‍കുതിപ്പിന് ശേഷം സ്വര്‍ണവില പതുക്കെ താഴോട്ട് വരികയാണ്. ഒരാഴ്ച്ചയ്ക്ക് ശേഷം ഇന്ന് മാത്രമാണ് സ്വര്‍ണവിലയില്‍ ചെറിയ വര്‍ധനയുണ്ടായത്. തുടര്‍ച്ചയായി രാജ്യാന്തര സ്വര്‍ണ വിലയിലുണ്ടാകുന്ന കുറവ് കേരളത്തിലും പ്രകടമാണ്. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തില്‍ ഇളവുവന്നതും ഡോളര്‍ ശക്തിപ്പെടുന്നതുമെല്ലാമാണ് രാജ്യാന്തര വിലയെ തളര്‍ത്തുന്നത്.
|
ഒരിക്കല്‍ പിടിവിട്ട സ്വര്‍ണവില താഴുന്നത് കാണുമ്പോള്‍ ആശ്വാസമാണ്. പക്ഷേ എത്രനാള്‍ എന്ന ചോദ്യം എല്ലാവരിലും ഉണ്ട്. എന്നാല്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് പ്രതീക്ഷയേകി സ്വര്‍ണവില ഇനിയും താഴോട്ടെതത്തുമാണ് സ്വര്‍ണ്ണ ഖനി കമ്പനികള്‍ പറയുന്നത്.
അടുത്ത 12 മാസത്തിനുള്ളില്‍ സ്വര്‍ണ്ണ വിലയില്‍ വലിയ ഇടിവ് പ്രതീക്ഷിക്കുന്നതായി കസാഖ് സ്വര്‍ണ്ണ ഖനി കമ്പനിയായ സോളിഡ്കോര്‍ റിസോഴ്സസ് പിഎല്‍സി സിഇഒ അവകാശപ്പെടുന്നുണ്ട്. 12 മാസത്തിനുള്ളില്‍ രാജ്യാന്തര സ്വര്‍ണവില 2,500 ഡോളറായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം റോയിറ്റേഴ്‌സിനോട് പറഞ്ഞു.
രാജ്യാന്തര വില നിലവില്‍ 3292 ഡോളറിലാണ്. അതേസമയം 1,800 1,900 ഡോളര്‍ എന്ന നിലയിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് കസാക്കിസ്ഥാനിലെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണ ഖനി കമ്പനിയായ സോളിഡ്കോറിന്റെ നെസിസ് പറഞ്ഞു.
ALSO READ: റേഷന്‍ കടകളിലൂടെ മണ്ണെണ്ണ വിതരണം പുനരാരംഭിക്കുന്നു; എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ലഭിക്കും
തിങ്കളാഴ്ച പവന് 520 രൂപ കുറഞ്ഞ് സംസ്ഥാനത്തെ സ്വര്‍ണവില 71,520 രൂപയിലേക്ക് എത്തിയിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വര്‍ണ വില 72,000 രൂപയ്ക്ക് താഴേക്ക് എത്തുന്നത്. ഏപ്രില്‍ 22 ന് രേഖപ്പെടുത്തിയ 74,320 രൂപയുടെ സര്‍വകാല ഉയരത്തില്‍ നിന്നും തുടര്‍ച്ചയായ ഇടിവിലായിരുന്നു സ്വര്‍ണ വില.
എന്നാല്‍, ഒരാഴ്ചയ്ക്കുശേഷം സ്വര്‍ണ വിലയില്‍ ഇന്ന വര്‍ധന രേഖപ്പെടുത്തി. ചൊവ്വാഴ്ച പവന് 320 രൂപ കൂടി 71,840 രൂപയിലെത്തി. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 8980 രൂപയാണ് വില.
ഈ വര്‍ഷം ഇതുവരെ ഏകദേശം 26 ശതമാനം നേട്ടമാണ് ്‌സ്വര്‍ണം ഉണ്ടാക്കിയത്. ഏപ്രില്‍ 22 ന് 3,500.05 ഡോളറിന്റെ റെക്കോര്‍ഡ് ഉയരത്തിലെത്തിലായിരുന്നു രാജ്യാന്തര സ്വര്‍ണവില.
രാജ്യാന്തര വിലയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും കണ്ടത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രാജ്യാന്തര വിലയില്‍ നേരിയ വര്‍ധനവുണ്ടായി. ഇന്നലെ 3,290 ഡോളറായിരുന്ന ട്രോയ് ഔണ്‍സിന് ഇന്ന് 3,313 ഡോളറായി.
ട്രംപിന്റെ താരിഫിന്റെ മുകളില്‍ തുടങ്ങിയ യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം കുറഞ്ഞുവരുന്നതും ഡോളര്‍ ശക്തിപ്പെടുന്നതും രാജ്യാന്തര വിലയെ തളര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞാഴ്ചയാണ് ചൈനയുമായുള്ള വ്യാപാര യുദ്ധത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയത്.
ഈ ആഴ്ച ആദ്യം താരിഫ് കുറയ്ക്കാന്‍ ട്രംപിന്റെ നിര്‍ദേശമുണ്ടായിരുന്നു. വെള്ളിയാഴ്ച യുഎസില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നികുതിയില്‍ നിന്ന് ചില ഉല്‍പ്പന്നങ്ങളെ ചൈന ഒഴിവാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സ്വര്‍ണ വില കുറയുന്നത്.
യുഎസുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങള്‍ താരിഫ് ഒഴിവാക്കാന്‍ ഫലപ്രദമായ ആശയങ്ങള്‍ മുന്നോട്ടുവച്ചതായി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്‍ഡ് പറഞ്ഞു. അതേസമയം ട്രംപിന്റെ ചൈനയോടുള്ള തണുത്ത പ്രതികരണവും ചില യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ തീരുവ ഒഴിവാക്കിയതും സംഘര്‍ഷം കുറയ്ക്കാന്‍ വഴിയൊരുക്കിയേക്കും.
യുഎസില്‍ നിന്ന് വരാനിരിക്കുന്ന സാമ്പത്തിക ഡേറ്റ റിലീസുകളാണ് ഇനി സ്വര്‍ണത്തിന്റെ ഗതി നിശ്ചയിക്കുക. യുഎസ് തൊഴിലവസര റിപ്പോര്‍ട്ട് ഇന്ന് പുറത്തുവരും. വ്യക്തിഗത ഉപഭോഗ ചെലവ് ഡേറ്റ ബുധനാഴ്ചയും നോണ്‍ ഫാം പേറോള്‍ ഡേറ്റ വെള്ളിയാഴ്ചയും പുറത്തുവരും.
ട്രംപ് പ്രഖ്യാപിച്ച താരിഫുകള്‍ യുഎസ് സമ്പദ്‌വ്യവസ്ഥയെ എങ്ങനെ സ്വാധീനിച്ചു എന്നത് ഇതിലൂെട വ്യക്തമാകും. ഇത് ഫെഡിന്റെ വരുന്ന പണനയത്തെ സ്വാധീനിക്കും. ഫെഡ് പലിശ കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ സ്വര്‍ണ വില ഇനിയും ഉയരും. അതേസമയം യുഎസില്‍ ഈ വര്‍ഷം മാന്ദ്യത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് ഏറ്റവും ഒടുവില്‍ വന്ന റോയിട്ടേഴ്‌സ് പോള്‍ വ്യക്തമാക്കുന്നത്.


