മലപ്പുറം: കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഉന്നത ഉദ്യോഗസ്ഥരുടെ റാക്കറ്റെന്ന് കണ്ടെത്തല്‍. സ്വര്‍ണക്കടത്ത് നടത്തിയത് സിഐഎസ്എഫ് അസി. കമന്‍ഡറും കസ്റ്റംസ് ഓഫീസറുമുള്‍പ്പെടുന്ന മാഫിയയാണ്. ഈ സംഘത്തിന്റെ നേതൃത്വത്തില്‍ കരിപ്പൂര്‍ വഴി സ്വര്‍ണ്ണം കടത്തിയത് 60 തവണയെന്ന് പോലീസ് കണ്ടെത്തല്‍.
|
പോലീസ് റിപ്പോര്‍ട്ട് അനുസരിച്ച് സിഐഎസ്എഫ് അസി. കമന്‍ഡാന്റ് നവീനാണ് സ്വര്‍ണ്ണക്കടത്തിന് നേതൃത്വം നല്‍കിയത് എന്നാണ്. ഇയാള്‍ക്കൊപ്പം പ്രവര്‍ത്തിച്ച കസ്റ്റംസ് ഓഫീസറെക്കുറിച്ചുള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ സംഘത്തെ മലപ്പുറം എസ്.പി എസ്. സുജിത് ദാസിന്റെ നേതൃത്വത്തിലാണ് വലയിലാക്കിയത്. കഴിഞ്ഞ ആഴ്ചയില്‍ ഒരു ദിവസം മൂന്നു തവണയാണ് കസ്റ്റംസിനെ വെട്ടിച്ചു കൊണ്ട് സ്വര്‍ണ്ണം കടത്തിയതും ഇത് പോലീസ് വിമാനത്താവളത്തിന് പുറത്തുവച്ച് പിടികൂടുയതും. 63 ലക്ഷത്തോളം വിലമതിക്കുന്ന സ്വര്‍ണമാണ് പോലീസ് പിടികൂടിയത്. അന്ന് പോലീസ് അറസ്റ്റു ചെയ്ത പ്രതികളുടെ കയ്യില്‍ നിന്നും കസ്റ്റംസിന്റെ ഡ്യൂട്ടി ചാര്‍ട്ട് കണ്ടെത്തിയിരുന്നു. ഇതില്‍ നടത്തിയ അന്വേഷണത്തിലാണ് നവീന്‍ ആണ് ഈ കടത്ത് ഏകോപിച്ചതെന്ന് പോലീസ് കണ്ടെത്തുകയിരുന്നു.
വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരന്‍ ഷറഫലി, സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ കൊണ്ടോട്ടി സ്വദേശി ഫൈസല്‍ എന്നിവരില്‍ നിന്നാണ് കരിപ്പൂര്‍ പോലീസിന് ഈ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഉദ്യാഗസ്ഥര്‍ക്കും കടത്തുകാര്‍ക്കുമായി സിയുജി മൊബൈല്‍ സിമ്മുകളുമുണ്ടെന്നും പോലീസ് കണ്ടെത്തി. കൂടാതെ സ്വര്‍ണ്ണം കടത്തിയത് കോഴിക്കോട് കൊടുവള്ളി സ്വദേശി റഫീഖിന് വേണ്ടിയാണെന്നും വ്യക്തമായിട്ടുണ്ട്. റഫീഖുമായി ഉദ്യോഗസ്ഥര്‍ നടത്തിയ ഒട്ടേറെ ഇടപാടുകളുടെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





