ഇ85, ഇ100 ഇന്ധനങ്ങളുടെ ഉപയോഗത്തിന് വഴിയൊരുക്കുന്ന കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. എഥനോള്‍ പെട്രോളില്‍ കലര്‍ത്തുന്നത് വര്‍ധിപ്പിക്കുന്നതിനായി കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങളില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്ന കരട് വിജ്ഞാപനമാണ് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം പുറപ്പെടുവിച്ചത്. നിലവില്‍, ഇ20 ഇന്ധനം രാജ്യത്ത് ഉപയോഗിക്കുന്നുണ്ട്.
|
എഥനോള്‍ കൂടുതലായി കലര്‍ത്തുന്നതിലൂടെ അസംസ്‌കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇ85 എന്നത് 85% എഥനോളും 15% പെട്രോളും ചേര്‍ന്നതാണ്. ഇ100 എന്നത് ശുദ്ധമായ എഥനോള്‍ ഇന്ധനമാണ്. ഫ്‌ലെക്‌സ് ഫ്യൂവല്‍ വാഹനങ്ങളില്‍ മാത്രമാകും ഈ ഇന്ധനം ഉപയോഗിക്കാന്‍ കഴിയുക. ബയോഡീസല്‍ റഫറന്‍സുകള്‍ ബി10 ല്‍ നിന്ന് ബി100 ആയി വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്.ഈ വര്‍ഷം ഡിസംബറോടെ ഇതിന്റെ പരീക്ഷണം ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ALSO READ: ബംഗളുരുവില്‍ കനത്ത മഴയില്‍ മതിലിടിഞ്ഞുവീണ് മലയാളികളടക്കം ഏഴു മരണം





