19
Aug 2024
Thu
19 Aug 2024 Thu
UAE residence visa

UAEയില്‍ റെസിഡന്റ് വിസാ നിയമ ലംഘകര്‍ക്ക് രണ്ട് മാസത്തെ ഇളവ് | grace period for residenceUAE visa violators

whatsapp UAEയില്‍ റെസിഡന്റ് വിസാ നിയമ ലംഘകര്‍ക്ക് രണ്ട് മാസത്തെ ഇളവ് | grace period for residenceUAE visa violators
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബൈ: യു.എ.ഇയില്‍ താമസവിസ നിയമം (Residency visa) ലംഘിച്ച് കഴിയുന്നവര്‍ക്ക് രണ്ട് മാസത്തെ ഇളവ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് ഭരണകൂടം. (UAE authorities announced thatResidence visa violators will be given a two-month grace period to get their fines waived)
യു.എ.ഇയിലെ വിസാ ലംഘകര്‍ക്ക് തങ്ങളുടെ സ്റ്റാറ്റസ് നിയമ വിധേയമാക്കാനോ അല്ലെങ്കില്‍ പിഴയൊന്നും ഒടുക്കാതെ രാജ്യം വിടാനോ അനുവദിക്കുന്ന രണ്ടു മാസത്തെ ഗ്രേസ് പീരിയഡ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് അതോറിറ്റി (ഐ.സി.പി) ആണ് പ്രഖ്യാപിച്ചത്. അടുത്തമാസം (സെപ്റ്റംബര്‍) 1 മുതലാണ് ഗ്രേസ് പീരിയഡ് പ്രാബല്യത്തില്‍ വരുന്നത്. ഇത് ഒക്ടോബര്‍ 31 വരെ നിലനില്‍ക്കും. ഇക്കാലയളവില്‍ പിഴയില്ലാതെ രാജ്യം വിടാനും താമസരേഖകള്‍ ശരിയാക്കാനും അവസരം നല്‍കും.

Wayanad Landslide:  വയനാട്: ചോദിച്ചപ്പോള്‍ വാരിക്കോരിക്കൊടുത്ത് കോണ്‍ഗ്രസ് നേതാവായ കരീം

യു.എ.ഇ സൃഷ്ടിച്ച സഹിഷ്ണുതയുടെയും സഹതാപത്തിന്റെയും മൂല്യങ്ങളുടെ പ്രതിഫലനമായി വിസാ ലംഘകര്‍ക്ക് നിയമ വിധേയമായി തങ്ങളുടെ സ്റ്റാറ്റസ് ശരിപ്പെടുത്താന്‍ അവസരമാണിതെന്ന് ഐ.സി.പി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

യു.എ.ഇയിലെ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴ കഴിഞ്ഞവര്‍ഷം ക്രമപ്പെടുത്തിയിരുന്നു. ഇതനുസരിച്ച്, താമസ, ടൂറിസ്റ്റ്, സന്ദര്‍ശക വിസകളില്‍ പിഴയുള്ളവര്‍ക്ക് നിലവിലുള്ള 100 ദിര്‍ഹം പിഴയ്ക്ക് പകരം 50 ദിര്‍ഹം മാത്രം അടച്ചാല്‍ മതിയാകും. യു.എ.ഇയിലെ റെസിഡന്‍സി വിസകള്‍ അതിന്റെ തരവും സ്‌പോണ്‍സറുമനുസരിച്ച് വ്യത്യാസമുള്ളതാണ്. ഒരു സ്‌പോണ്‍സര്‍ വിസ 1, 2, 3 വര്‍ഷത്തേക്ക് ഉള്ളതാണെങ്കില്‍ സ്വയം സ്‌പോണ്‍സറായവര്‍ക്ക് 5 മുതല്‍ 10 വര്‍ഷം വരെ കാലാവധിയുണ്ടാകും.

വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

വിസ പുതുക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് അവരുടെ താമസ വിസ റദ്ദാക്കപ്പെടുകയോ കാലഹരണപ്പെടുകയോ ചെയ്തതിന് ശേഷം ആറ് മാസം വരെ ഗ്രേസ് പിരീഡ് ലഭിക്കും.

grace period for UAE residence visa violators

\