27
Aug 2024
Thu
27 Aug 2024 Thu
Wayanad Landslide Stand with wayanad

Wayanad Landslide Stand With Wayanad | വയനാട്: ചോദിച്ചപ്പോള്‍ വാരിക്കോരിക്കൊടുത്ത് കോണ്‍ഗ്രസ് നേതാവായ കരീം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്‍പ്പറ്റ: കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന് സാക്ഷ്യംവഹിച്ച ഞെട്ടലിലാണ് മലയാളികള്‍. ദുരന്തത്തിനിരയായവരെ ജീവതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന ദൗത്യമാണ് ഇനി നമുക്ക് മുന്നിലുള്ളത്. അതിനായി സര്‍ക്കാര്‍ തലത്തിലും മറ്റുമായി വലിയതോതിലുള്ള യജ്ഞങ്ങളാണ് നടക്കുന്നത്. ദുരന്തത്തില്‍പ്പെട്ട് വയനാട്ടിലെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വസ്ത്രം വേണമെന്ന് കേട്ടപ്പോള്‍ തന്റെ കടകളിലെ വസ്ത്രം എടുത്തു കൊടുത്ത് പുതിയ മാതൃക രചിച്ചിരിക്കുകയാണ് വടകര പുതുപ്പണം സ്വദേശി കരീം നടക്കല്‍.

തന്റെ തുണിക്കടയിലെ മുഴുവന്‍ റെഡിമെയ്ഡ് വസ്ത്രങ്ങളുമെടുത്ത് കരീമും മകന്‍ മുഹമ്മദ് കലഫും വയനാട്ടിലേക്കുതിരിച്ചു. പോരാത്ത തുണിത്തരങ്ങള്‍ പുറമേനിന്ന് വാങ്ങുകയുംചെയ്തു. വടകര ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ കരീമിന് പാലയാട് നട പുത്തന്‍നടയില്‍ സഫു എന്നപേരില്‍ തുണിക്കട ഉണ്ട്. ഇവിടുത്തെ സ്റ്റോക്കിന്റെ മുക്കാല്‍ഭാഗവും വയനാട്ടിലേക്കുകൊണ്ടുപോയി. മാക്‌സി, പര്‍ദ, അടിവസ്ത്രങ്ങള്‍, ലുങ്കി, മുണ്ട്, ജീന്‍സ്, ഉടുപ്പ്, ഷര്‍ട്ട്, തോര്‍ത്ത് എന്നിവയാണ് ഭൂരിഭാഗവും. ബെഡ് ഷീറ്റ്, പുതപ്പ്, പായ തുടങ്ങിയവ പുറമേനിന്ന് വാങ്ങുകയായിരുന്നു. മേപ്പാടിയിലെത്തി ദുരിതാശ്വാസക്യാമ്പ് അധികൃതരെ ഇതെല്ലാം ഏല്‍പ്പിച്ചു. വടകര സ്വദേശിയും, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമായ ലത്തീഫ് കല്ലറക്കല്‍, കൊയിലാണ്ടി, വടകര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തന്റെ ‘ഇവ ജൂനിയേഴ്‌സി’ല്‍നിന്ന് രണ്ടുദിവസങ്ങളിലായി വയനാട്ടിലേക്ക് തുണിത്തരങ്ങള്‍ നല്‍കി. ഇനിയും സാധനങ്ങളെത്തിക്കാനുള്ള തയാറെടുപ്പിലാണെന്നു കരീം പറഞ്ഞു.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ കല്ല്യാണരാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതമാണ് പ്രഖ്യാപിച്ചത്. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവരും അഞ്ച് കോടി രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്.

Waynad Landslide Live Updates | ഇതാണ് കേരളം… ലക്ഷങ്ങള്‍ വിലവരുന്ന വാച്ചുകള്‍ വില്‍പനയ്ക്ക് വച്ച് പ്രവാസി; തുക ദുരിതാശ്വാസനിധിയിലേക്ക്

കാനറാ ബാങ്ക് ഒരുകോടി രൂപയും കെഎംഎംഎല്‍ 50 ലക്ഷം രൂപയും വനിതാ വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപയും ഔഷധി ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്ജ് 10 ലക്ഷം രൂപയും നല്‍കി. തമിഴ്‌നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ച അഞ്ചു കോടി രൂപ തമിഴ്‌നാട് പൊതുമരാമത്ത് മന്ത്രി ഇവി വേലു ഓഫീസില്‍ എത്തി കൈമാറി. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ഓര്‍മ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തിര സഹായമായി 10 ലക്ഷം രൂപ നല്‍കും. എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.