24
Jan 2025
Fri
24 Jan 2025 Fri
grandfather fires gun to drive street dogs accidentally hits 5 year old boy

തെരുവുനായ്ക്കളെ ഓടിക്കാന്‍ മുത്തച്ഛന്‍ വച്ച വെടികൊണ്ടത് അഞ്ചുവയസ്സുകാരനായ പേരക്കുട്ടിക്ക്. വെടിയുണ്ട കുട്ടിയുടെ ശ്വാസകോശം തുളച്ചുകയറി. നാലുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തെടുത്തെങ്കിലും കുട്ടി ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്. രാജസ്ഥാനിലെ അജ്മീറില്‍ ജനുവരി അഞ്ചിനാണ് സംഭവം.(grandfather fires gun to drive street dogs accidentally hits 5 year old boy)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തെരുവുനായ്ക്കളെ ഓടിക്കാന്‍ വെടിയുതിര്‍ത്തപ്പോള്‍ ഇത് മതിലില്‍ തട്ടി തെറിച്ചാണ് അഞ്ചുവയസ്സുകാരന്റെ ദേഹത്ത് തുളച്ചുകയറിയത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുയും ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയും ചെയ്തു.

വെടിയുണ്ട തുളച്ചുകയറിയതോടെ ശ്വാസകോശത്തില്‍ വായുനിറഞ്ഞെന്നും കുട്ടി ശ്വാസമെടുക്കാനാവാതെ ബുദ്ധിമുട്ടിയെന്നും ജെഎല്‍എന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അനില്‍ സമരിയ പറഞ്ഞു. വെടിയുണ്ട കുട്ടിയുടെ കരള്‍, പാന്‍ക്രിയാസ്, പിത്താശയം, ചെറുകുടല്‍ എന്നിവയ്ക്കും പരിക്കേല്‍പ്പിച്ചുവെന്നും ഇതിനാല്‍ വയറ്റില്‍ ചോര നിറഞ്ഞിരുന്നുവെന്നും പീഡിയാട്രിക് സര്‍ജന്‍ ഗരിമ അറോറ പറഞ്ഞു.

ശ്വാസകോശം തുളച്ചെത്തിയ വെടിയുണ്ട ചെറുകുടലില്‍ ആയിരുന്നു എത്തിയതെന്നും ശസ്ത്രക്രിയയിലൂടെ ഇത് വിജയകരമായി പുറത്തെടുത്തുവെന്നും കരളില്‍ നിന്നുള്ള രക്തസ്രാവം തടയാന്‍ പിത്താശയം നീക്കം ചെയ്തുവെന്നും ഡോക്ടര്‍ വ്യക്തമാക്കി. അഞ്ചുദിവസം ആശുപത്രിയില്‍ കഴിഞ്ഞ കുട്ടി ഇപ്പോള്‍ സുഖംപ്രാപിച്ചുവരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.