ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിമർശനത്തെത്തുടർന്ന് അപകീർത്തിക്കേസ് നേരിടുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ വിധി ഇന്ന്. രാഹുൽ ഗാന്ധി നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് ഗുജറാത്ത് ഹൈക്കോടതി വിധി പറയുക. രാഹുൽ ഗാന്ധിയുടെ ശിക്ഷ കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അയോഗ്യത റദ്ദാക്കിയേക്കും. നേരത്തെ, കേസിൽ രാഹുൽ ഗാന്ധിക്ക് ഇടക്കാല സംരക്ഷണം നിഷേധിച്ച കോടതി അദ്ദേഹത്തിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു. സസ്‌പെൻഷൻ സ്റ്റേ ചെയ്തില്ലെങ്കിൽ ഗുജറാത്ത് ഹൈക്കോടതിയുടെ ഉയർന്ന ബെഞ്ചിൽ അപ്പീൽ നൽകാൻ രാഹുലിന് അവസരമുണ്ട്.
|
മാർച്ച് 23ന്, സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച് എച്ച് വർമ്മയാണ് മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചത്. ഇതോടെയാണ് രാഹുലിന് എം.പിസ്ഥാനം നഷ്ടമായത്. കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ കിരിത് പൻവാല വിധിക്കെതിരെ ജസ്റ്റിസ് ആർപി മൊഗേരയുടെ സൂറത്ത് അഡീഷണൽ സെഷൻസ് കോടതിയിൽ അപ്പീൽ നൽകി.
‘എല്ലാ കള്ളന്മാർക്കും മോദി എന്ന് പൊതുവായി പേര് വന്നത് എങ്ങനെ എങ്ങനെ?’ എന്ന രാഹുലിന്റെ പരാമർശമാണ് കേസിനാധാരമായത്.





