23
Jan 2025
Sun
23 Jan 2025 Sun
Hair loss in buldana

മുംബൈ: ഒരു ഗ്രാമത്തിലെ നിരവധി പേര്‍ക്ക് പെട്ടെന്നൊരു നാള്‍ അസ്വാഭാവിക മുടികൊഴിച്ചിലും, കഷണ്ടിയും. (Hair loss in buldana; Research team to find the reason) സംഭവം തുടങ്ങി 3 ആഴ്ച പിന്നിട്ടിട്ടും കാരണം കണ്ടെത്താനാകാതെ കുഴയുകയാണ് അധികൃതര്‍. കൊങ്കണ്‍ മേഖലയിലെ ബുല്‍ഡാനയിലെ 12 ഗ്രാമങ്ങളിലാണ് അസ്വാഭാവിക മുടികൊഴിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതെന്തോ വലിയ രോഗമാണെന്നാണ് ഗ്രാമീണരുടെ ഭീതി. പലര്‍ക്കും നിശ്ചയിച്ച് ഉറപ്പിച്ച വിവാഹങ്ങള്‍ വരെ മുടങ്ങി. രോഗഭീതിയില്‍ ബാര്‍ബര്‍ഷോപ്പുകളില്‍ മുടിവെട്ടിത്തരാന്‍ തയ്യാറാകുന്നില്ലെന്നും ചടങ്ങുകളില്‍ നിന്ന് ഉള്‍പ്പടെ മാറ്റിനിര്‍ത്തുന്ന സാഹചര്യമാണെന്നും അധികൃതരോടു നാട്ടുകാര്‍ പറഞ്ഞു.

ALSO READ: വന്ദേഭാരതില്‍ കയറിയ മുസ്ലിംകളോട് ‘എതിര്‍ത്തവര്‍ ഇപ്പോള്‍ കേറിത്തുടങ്ങിയോ’ എന്ന് ചോദിച്ചു; യുകെ പൗരനായ മലയാളി തൃശൂരില്‍ അറസ്റ്റില്‍

വിഷയം ഗൗരവമെന്നിരിക്കെ ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച് കൗണ്‍സില്‍, ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍നിന്ന് 50ല്‍ ഏറെ വിദഗ്ധരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

അതേസമയം, നിലവില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മെഡിക്കല്‍ റിസര്‍ച് കൗണ്‍സിലിന്റെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും ബുല്‍ഡാന കലക്ടര്‍ വ്യക്തമാക്കി .

മുടികൊഴിച്ചില്‍ തടയുന്നതിന് മുന്‍ കരുതല്‍ നടപടിയായി ഗ്രാമങ്ങളിലെ മുഴുവന്‍ ജലാശയങ്ങളിലും ക്ലോറിനേഷന്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുയാണ്.