12
Jun 2025
Sat
12 Jun 2025 Sat
hajj pilgrim

മക്ക: ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കിയ മലയാളി തീര്‍ഥാടക മക്കയില്‍ നിര്യാതയായി. കാസര്‍കോട് കള്ളക്കട്ട വിദ്യാനഗര്‍ സ്വദേശി റുഖിയ (50) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ് അഹമ്മദ് കുഞ്ഞിയുടെ കൂടെ കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ കണ്ണൂരില്‍നിന്നും ഹജ്ജിനെത്തിയതായിരുന്നു ഇവര്‍. ഇന്ത്യന്‍ ഹജ്ജ് മിഷന്റെ മക്ക അസീസിയയിലെ 334ാം നമ്പര്‍ കെട്ടിടത്തിലായിരുന്നു താമസം.

ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മദീന സന്ദര്‍ശനത്തിന് പുറപ്പെടാനിരിക്കുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കും.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക