17
Jul 2024
Thu
17 Jul 2024 Thu
Hamas attacks Israel

ഗസ്സ: ഗസ്സയില്‍ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേല്‍ സൈന്യത്തിന് ഹമാസിന്റെ ശക്തമായ തിരിച്ചടി.(Hamas retaliated strongly; Three more Israeli soldiers were killed )  മൂന്ന് ഇസ്രായേല്‍ സൈനികര്‍ കൂടി ഹമാസിന്റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ യുദ്ധടാങ്കിന് നേരെ നടത്തിയ റോക്കറ്റാക്രമണത്തിലാണ് ഒരു സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടത്. മറ്റൊരാള്‍ കുത്തേറ്റും വേറൊരാള്‍ ഏറ്റുമുട്ടലിലുമാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

7ാം ബ്രിഗേഡിലെ 75-ാം ബറ്റാലിയന്‍ കമാന്‍ഡറായ ക്യാപ്റ്റന്‍ എലേ എലിഷ ലുഗാസി (21)യാണ് വടക്കന്‍ ഗസ്സയില്‍ യുദ്ധടാങ്കിന് നേരെയുള്ള ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ഇയാളുടെ മരണം ഐ.ഡി.എഫ് സ്ഥിരീകരിച്ചു. ഇയാള്‍ക്കൊപ്പം ടാങ്കിലുണ്ടായിരുന്ന ഏഴാം ബ്രിഗേഡിലെ 75-ാം ബറ്റാലിയന്‍ അംഗങ്ങളായ മൂന്ന് സൈനികരെ പരിക്കുകളോടെ ആശുപത്രിയലേക്ക് മാറ്റി. കൊല്ലപ്പെട്ട എലേ എലിഷ ലുഗാസിക്ക് നേരത്തെ ഗസ്സയില്‍വെച്ച് പരിക്കേറ്റിരുന്നുവെന്നും ആഴ്ചകളോളം വിശ്രമിച്ച ശേഷം വീണ്ടും യുദ്ധത്തിനിറങ്ങിയപ്പോഴാണ് കൊല്ലപ്പെട്ടതെന്നും കിര്യത് ഷ്‌മോന മേയര്‍ അവിചായ് സ്റ്റെര്‍ണ്‍ പറഞ്ഞു.
An Israeli soldier jumps from a tank in area near the border with the Gaza Strip

188-ാം ബ്രിഗേഡിലെ 71-ാം ബറ്റാലിയനില്‍ ഡ്രൈവറായ സര്‍ജന്റ് അലക്സാണ്ടര്‍ ഇക്കിമിന്‍സ്‌കി (19)യെയാണ് ഇന്നലെ പോരാളികള്‍ കുത്തിക്കൊന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഇതേ ബറ്റാലിയനിലെ മറ്റൊരു സൈനികന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അലക്സാണ്ടര്‍ കൊല്ലപ്പെട്ടതെന്ന് ജറൂസലം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

വടക്കന്‍ ഗസ്സയില്‍ ബുധനാഴ്ച ഹമാസുമായി നടന്ന ഏറ്റുമുട്ടലിലാണ് ഗിവാതി ബ്രിഗേഡിലെ പ്ലാറ്റൂണ്‍ കമാന്‍ഡറായ റോയ് മില്ലര്‍ എന്ന സൈനികന്‍ കൊല്ലപ്പെട്ടത്. ഇയാളുടെ മരണവിവരം ഇസ്രായേല്‍ സൈന്യം ഇന്നാണ് സ്ഥിരീകരിച്ചത്. ഇതേ സംഭവത്തില്‍ മറ്റ് രണ്ട് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗസ്സയില്‍ ഇസ്രയേല്‍ കരയാക്രമണം തുടങ്ങിയ ശേഷം ഇതുവരെ 324 സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രായേല്‍ പറയുന്നത്.

ചര്‍ച്ചയ്‌ക്കൊരുങ്ങി ഇസ്രായേല്‍
യുദ്ധം കനക്കുന്നതിനിടെ ഹമാസുമായുള്ള അനുരഞ്ജന ചര്‍ച്ചയ്‌ക്കൊരുങ്ങി ഇസ്രായേല്‍. വെടിനിര്‍ത്തല്‍ കരാറിലെത്തുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമായുള്ള ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിനിധികളെ അയക്കുമെന്ന് മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥന്‍ അറിയിച്ചതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, എവിടെയാണ് ചര്‍ച്ച നടക്കുകയെന്ന് വ്യക്തമല്ല. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഹമാസിന്റെ പ്രതികരണം ലഭിച്ചതായും വിശദാംശങ്ങള്‍ പഠിച്ചുവരികയാണെന്നും കഴിഞ്ഞ ദിവസം ഇസ്രായേല്‍ അറിയിച്ചിരുന്നു.