വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് നാല് ഇസ്രായേലീ ബന്ദികളുടെ മൃതദേഹങ്ങള്‍ ഇസ്രായേലിന് കൈമാറി. ഇതിനു പകരം ഇസ്രായേല്‍ വിട്ടയയ്ക്കുന്ന ഫലസ്തീനി തടവുകാരില്‍ നൂറുകണക്കിന് പേര്‍ ഗസയിലെത്തി. നാല് മൃതദേഹങ്ങള്‍ക്കു പകരമായി 642 ഫലസ്തീനികളെ വിട്ടയയ്ക്കാമെന്നാണ് ഇസ്രായേല്‍ കരാര്‍. ജീവപര്യന്തം അടക്കമുള്ള ശിക്ഷകള്‍ അനുഭവിക്കുന്ന ഫലസ്തീനികളെയാണ് ഇസ്രായേല്‍ മോചിപ്പിച്ചിരിക്കുന്നത്. ഇവരെ ഗസാ മുനമ്പിലെ ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
|
ഇസ്രായേല്‍ വിട്ടയച്ച ഫലസ്തീനികളില്‍ നിരവധി പേരുടെ വിരലുകള്‍ ജയിലുകളിലെ പീഡനം മൂലം നഷ്ടമായിട്ടിണ്ട്. ഗുരുതരാവസ്ഥയിലുള്ള തടവുകാരെ ആംബലുന്‍സുകളിലാണ് ഗസയിലേക്ക് കൊണ്ടുവന്നത്. 97 ഫലസ്തീനികളെ ഇസ്രായേല്‍ ഈജ്പ്തിനാണ് കൈമാറി. ഇവരെ ഫലസ്തീനില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇസ്രായേല്‍ നിലപാട്.
ഇതിനു പുറമേ ഇസ്രായേലിന്റെ കസ്റ്റഡിയിലുള്ള 24 ഫലസ്തീനി കുട്ടികളെ കൈമാറുന്നത് നീട്ടിവച്ചിരിക്കുകയാണ്. ഹമാസ് കൈമാറിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ ശേഷമേ കുട്ടിത്തടവുകാരെ കൈമാറൂ എന്നാണ് ഇസ്രായേല്‍ പറയുന്നത്. ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ബന്ദികളെയും തടവുകാരെയും കൈമാറുന്ന നടപടികള്‍ അവസാനഘട്ടത്തിലെത്തിയിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





