06
Jan 2025
Sat
06 Jan 2025 Sat
Hamas will freed four Israel woman soldiers as part of cease fire agreement

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് ബന്ദികളെ മോചിപ്പിക്കലിന്റെ രണ്ടാം ഘട്ടത്തില്‍ വിട്ടയയ്ക്കുന്നത് ഇസ്രായേലിന്റെ നാല് വനിതാ സൈനികരെ. ലിരി അല്‍ബാഗ്(19), ഡാനിയേല ഗില്‍ബോവ(20), കരീന അരീവ്(20). നാമ ലെവി(20)എന്നിവരെയാണ് മോചിപ്പിക്കുന്നത്.(Hamas will freed four Israel woman soldiers as part of cease fire agreement
)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023 ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രായേലില്‍ കടന്നുകയറി പിടിച്ചുകൊണ്ടുപോയ ബന്ദികളാക്കിയതാണ് ഇവരെ. ബന്ദികളാക്കപ്പെട്ട് 477 ദിവസത്തിനു ശേഷമാണ് ഇവരുടെ മോചനം സാധ്യമാകുന്നത്. ഇവരെ വിട്ടയയ്ക്കുന്നതിന് പകരമായി ഇസ്രായേല്‍ തങ്ങളുടെ ജയിലുകളില്‍ അടച്ചിരിക്കുന്ന ഡസന്‍കണക്കിന് പലസ്തീനികളെ വിട്ടയയ്ക്കും.

ഹമാസ് ബന്ദികളാക്കിയ സൈനികരെയും സിവിലിയന്‍മാരെയും മോചിപ്പിക്കാനും ഹമാസിനെ ഇല്ലാതാക്കാനുമുള്ള പ്രഖ്യാപിത ലക്ഷ്യവുമായി ഗസയില്‍ യുദ്ധത്തിനിറങ്ങിയ ഇസ്രായേല്‍ ഇതില്‍ പരാജയപ്പെട്ട് പിന്‍വാങ്ങിയത് കഴിഞ്ഞദിവസമാണ്.

ഒക്ടോബര്‍ 7ലെ സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്വമേറ്റ് ഇസ്രായേല്‍ സൈനിക മേധാവിയടക്കം രാജി പ്രഖ്യാപിക്കുകയും ചെയ്തു.

ഇസ്രായേല്‍ ബോംബാക്രമണത്തില്‍ ഗസയില്‍ ബന്ദികളായിരുന്ന നിരവധി ഇസ്രായേലികളും മരിക്കുകയും ചെയ്തിട്ടുണ്ട്. 47283 പലസ്തീനികളാണ് ഇതുവരെ ഗസയില്‍ കൊല്ലപ്പെട്ടത്. 111472 പേര്‍ക്ക് പരിക്കുകളേല്‍ക്കുകയും ചെയ്തു.

ALSO READ: ആറു ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഇസ്രായേല്‍; സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ഹമാസ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക