ജറുസലേം: ഹമാസ് ബന്ദികളാക്കിയ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഇസ്രായേല്‍ സൈന്യം.(Israel has recovered the bodies of six hostages) തെക്കന്‍ ഗസ്സയിലെ ഖാന്‍യൂനുസില്‍ കഴിഞ്ഞ രാത്രി നടത്തിയ ആക്രമണത്തിലാണ് ഭൂമിക്കടിയിലെ തുരങ്കത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്നും സേന വ്യക്തമാക്കി.
|
അതേസമയം, ബന്ദികള്‍ ഇസ്രായേല്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്ന് ഹമാസ് പറഞ്ഞു. ജീവനോടെയുള്ള ബന്ദികളെയും മരിച്ചവരുടെ മൃതദേഹങ്ങളും തിരിച്ചെത്തിക്കാന്‍ ഇസ്രായേല്‍ എല്ലാ ശ്രമവും നടത്തുമെന്ന് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പറഞ്ഞു.
ALSO READ: സമാധാന കരാര്‍ നിര്‍ദേശങ്ങള്‍ ഇസ്രായേല്‍ അംഗീകരിച്ചതായി യുഎസ്; മുന്‍ നിലപാടിലുറച്ച് ഹമാസ്
10 മീറ്റര്‍ ആഴത്തില്‍ നീണ്ട തുരങ്ക പാതയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് സൈന്യം വ്യക്തമാക്കി. പാത പരിശോധിച്ച സൈന്യം സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുകയും ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു. തുടര്‍ന്ന് ബഹുനില കെട്ടിടത്തില്‍ നിന്ന് കടുത്ത ചെറുത്ത്‌നില്‍പ്പ് ഉണ്ടായാതയും സൈന്യം പറയുന്നു.
ഹമാസിന്റെ വിശാലമായ തുരങ്ക ശൃംഖലയില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്ത ഇസ്രായേല്‍ സേനയെ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അഭിനന്ദിച്ചു. 100 ഓളം ബന്ദികള്‍ ഹമാസ് പിടിയിലുണ്ടെന്നാണ് കരുതുന്നത്.


