കൊച്ചി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍തൊട്ടുവണങ്ങുന്ന തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ജയിലര്‍ സിനിമയുടെ പ്രത്യേക പ്രദര്‍ശനം ലഖ്‌നൗവില്‍ നടന്നതിന് പിന്നാലെ യോഗിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയപ്പോഴായിരുന്നു ഇത്. എന്ത് അടിസ്ഥാനത്തിലാണ് തന്നെക്കാള്‍ പ്രായം കുറവായ യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ട് രജനി വന്ദിച്ചതെന്നായിരുന്നു ചിലരുടെ ചോദ്യം. തമിഴ് ജനതയുടെ ആത്മാഭിമാനത്തെ പണയം വെയ്ക്കുന്നതിന് തുല്യമായിപ്പോയി നടപടിയെന്നും ചിലര്‍ വിമര്‍ശിച്ചു.
|

ഇതിനിടയില്‍ നടന്‍ കമല്‍ഹാസന്റെ നിലപാടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ‘ദൈവത്തെ മുന്‍പില്‍ കൊണ്ട് നിര്‍ത്തിയാലും കുമ്പിടമാട്ടേന്‍’ എന്ന് പറയുന്ന കമലഹാസന്റെ വാക്കുകളാണ് ചിലര്‍ പങ്കുവെച്ചത്. ‘നാളെ ഏതെങ്കിലും മന്ത്രശക്തിയുള്ള സ്വാമിയാര്‍ ഒരു ദൈവത്തെ കണ്‍മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തിയാല്‍, കൈകൊടുത്ത് വരവേല്‍ക്കും പക്ഷെ അവരുടെ മുന്‍പില്‍ കുമ്പിടില്ല’ എന്നാണ് മുന്‍പ് കമല്‍ഹാസന്‍ പറഞ്ഞത്.
അതേസമയം ഇത്തരം ചര്‍ച്ചകള്‍ക്കിടെ ഇപ്പോഴിതാ കമല്‍ഹാസന്‍ മറ്റൊരാളുടെ കാലില്‍ തൊട്ട് വന്ദിക്കുന്ന ചിത്രം പങ്കുവെച്ച് പ്രതികരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ‘കൈ കുലക്കണമോ,കാലില്‍ തൊടണമോ,സല്യൂട്ട് അടിക്കണമോ,മുഷ്ടി ചരുട്ടി കുലക്കണമോ. ഇതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണ്’, എന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. താന്‍ കാല്‍ തൊട്ട് വന്ദിച്ചവരില്‍ സാധാരണ മനുഷ്യരും തന്നെക്കാള്‍ പ്രായം കുറഞ്ഞവരും കുട്ടികളുമുണ്ടെന്നും പോസ്റ്റില്‍ പേരടി പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം-‘മനുഷ്യശരീരത്തിലെ തുല്യ പ്രാധന്യമുള്ള രണ്ട് അവയവങ്ങളാണ് കൈയ്യും കാലും. ചെറിയ കുട്ടികള്‍ പിച്ചവെച്ച് നടക്കാന്‍ തുടങ്ങിയതിനുശേഷം എത്രയോ കാലം കഴിഞ്ഞാണ്. ഒരു കൈ കൊണ്ട് ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്നതും മറു കൈ കൊണ്ട് വിസര്‍ജ്ജ്യം കഴുകി കളയുന്നതും. വ്യക്തിത്വം രൂപപെടുന്നതില്‍ കാലുകള്‍ക്ക് കൈകളെക്കാള്‍ കുറച്ച് മൂപ്പ് കൂടുതലാണ്.
ഭൂമിയില്‍ ചവുട്ടി നിന്നതിനുശേഷമാണല്ലോ മറ്റൊരാളുടെ കൈ ഒക്കെ പിടിച്ചു കുലുക്കുന്നത്. എന്തായാലും കൈ കുലക്കണമോ,കാലില്‍ തൊടണമോ,സല്യൂട്ട് അടിക്കണമോ,മുഷ്ടി ചരുട്ടി കുലക്കണമോ. ഇതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണ്.
ഞാന്‍ കാല് തൊട്ട് അനുഗ്രഹം വാങ്ങിയ കുറച്ച് പേര്‍ കെടി സാര്‍, കുളൂര്‍ മാഷ്, മധു മാസ്റ്റര്‍, മമ്മുക്ക, ലാലേട്ടന്‍, തിലകന്‍ ചേട്ടന്‍, നെടുമുടി വേണുചേട്ടന്‍, മാമുക്കോയസാര്‍, ഭരത് ഗോപിസാര്‍ അങ്ങിനെ കുറെ പേരുണ്ട്. ഇതില്‍ അറിയപ്പെടാത്ത ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സാധാരണ മനുഷ്യരും എന്നെക്കാള്‍ പ്രായം കുറഞ്ഞവരും കുട്ടികളുമുണ്ട്.
ജീവിതത്തിന്റെ പ്രതിസന്ധികളില്‍ കട്ടക്ക് കൂടെ നിന്ന എന്റെ ഭാര്യ ബിന്ദുവിന്റെ കാലില്‍ തൊട്ട് അവളുടെ സമ്മതമില്ലാതെ ഞാന്‍ അനുഗ്രഹം വാങ്ങിയിട്ടുണ്ട്. ഇത് സത്യമാണ്. കാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ല. കാലുകളോടൊപ്പം


