31
Dec 2025
Wed
31 Dec 2025 Wed
Pranjal Dahiya singer

Haryanvi singer Pranjal Dahiya  മുംബൈ: സ്റ്റേജ് പരിപാടിക്കിടെ അപമര്യാദയായി പെരുമാറിയ മധ്യവയസ്‌കന് ഉടനടി മറുപടി കൊടുത്ത് യുവഗായിക. സദസിലിരുന്ന മധ്യവയസ്‌കന്‍ അശ്ലീല പ്രദര്‍ശനം നടത്തിയത്തിന് പിന്നാലെ ഹരിയാന്‍വി ഗായിക പ്രഞ്ജല്‍ ദഹി പാട്ട് നിര്‍ത്തി സ്റ്റേജില്‍ നിന്നുകൊണ്ട് തന്നെ മറുപടി നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മകളുടെ പ്രായമെ തനിക്കുള്ളൂവെന്നായിരുന്നു അയാളോട് ഗായിക പറഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ലൈവ് ഷോയ്ക്കിടെ ഗായിക പാട്ട് പകുതിയില്‍ നിര്‍ത്തുന്നത് വീഡിയോയില്‍ കാണാം. അവര്‍ ഷോ നിര്‍ത്തിവെച്ച ശേഷം പ്രേക്ഷകരെ അഭിസംബോധന ചെയ്ത് അടിസ്ഥാന മര്യാദകള്‍ പാലിക്കാനും ആവശ്യപ്പെട്ടു.

ALSO READ: നിര്‍ബന്ധിത മതം മാറ്റം ആരോപിച്ച് മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റ് ചെയ്തു

”അങ്കിള്‍, എനിക്ക് നിങ്ങളുടെ മകളാകാനുള്ള പ്രായമേ ഉള്ളൂ. ദയവായി നിയന്ത്രിക്കുക’ – പ്രഞ്ജല്‍ പറഞ്ഞു. വേദിയിലേക്ക് പ്രേക്ഷകര്‍ വരരുതെന്ന് ഗായിക അഭ്യര്‍ത്ഥിക്കുകയും പരിപാടി സുഗമമായി നടക്കുന്നതിന് സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

‘നിങ്ങളുടെ സഹോദരിയും മകളും ഇവിടെ നില്‍ക്കുന്നുണ്ടെന്ന് നിങ്ങള്‍ കരുതണം, അതിനാല്‍ ശരിയായി പെരുമാറുക’ എന്നും ഗായിക പറയുന്നുണ്ട്. വൈറലായ ’52 ഗജ് കാ ദമന്‍’ എന്ന ഗാനത്തിലൂടെ പ്രശസ്തയായ ഗായികയാണ് പ്രഞ്ജല്‍ ദഹിയ. പ്രഞ്ജലിന്റെ വൈറല്‍ മറുപടിക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ കയ്യടിയാണ് ലഭിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക