നാഗ്പൂര്‍: നാഗ്പൂരില്‍ മലയാളി വൈദികനേയും ഭാര്യയെയും സഹായിയെയും അറസ്റ്റ് ചെയ്ത് പോലീസ്. സിഎസ്‌ഐ നാഗ്പൂര്‍ മിഷനിലെ ഫാദര്‍ സുധീര്‍, ഭാര്യ ജാസ്മിന്‍, ഇവരുടെ സഹായി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
|
നിര്‍ബന്ധിത മതംമാറ്റം ആരോപിച്ചാണ് അറസ്റ്റ്. പ്രദേശവാസികളായ മറ്റുനാലുപേരും പിടിയിലായി. മഹാരാഷ്ട്ര നാഗ്പൂരിലെ ഷിംഗോഡിയിലാണ് സംഭവം. എന്നാല്‍ ഇക്കാര്യം പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇന്നലെ രാത്രി എട്ടുമണിയോടെ പ്രദേശത്തെ ഒരുവീട്ടില്‍ ക്രിസ്മസ് പ്രാര്‍ഥന യോഗം നടക്കുന്നതിനിടെയാണ് പൊലീസ് എത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരം അമരവിള സ്വദേശിയാണ് ഫാ. സുധീര്‍.
നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് സി.എസ്.ഐ ദക്ഷിണ മേഖല മഹായിടവക അറിയിച്ചു. സംഘ്പരിവാര്‍ സംഘടനയായ വിശ്വ ഹിന്ദുപരിഷത്തിന്റെ (വി.എച്ച്.പി) യുവജന വിഭാഗമായ ബജ്‌റംഗ്ദള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി എന്നാണ് സൂചന. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഫാ. സുധീറിനെയും സംഘത്തെയും അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





