|
ബംഗളൂരു: ഗ്ലാമർ കൂട്ടാനായി ബ്യൂട്ടിപാർലറിൽ പോയ വധുവിന്റെ മുഖം കരുവാളിച്ച് വീർത്ത് വികൃതരൂപമായതോടെ വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതായി പരാതി. കർണാടകയിലെ ഹാസനിൽ ഗംഗാശ്രീ ഹെർബൽ ബ്യൂട്ടി പാർലറിലാണ് സംഭവം. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിവാഹത്തിന് കൂടുതൽ സുന്ദരിയാകുന്നതിന് വേണ്ടിയാണ് യുവതി ബ്യൂട്ടിഷനെ സമീപിച്ചത്. പുതിയ രീതിയിലുള്ള മേക്കപ്പ് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്. ഫൗണ്ടേഷൻ പുരട്ടിയതിനു ശേഷം ബ്യൂട്ടിഷൻ വധുവിന്റെ മുഖത്ത് ആവിക്കൊള്ളിച്ചു. തുടർന്ന് മുഖം പൊള്ളാനും വീർക്കാനും തുടങ്ങുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ വീട്ടുകാർ ബ്യൂട്ടിപാർലർ ഉടമക്കെതിരെ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പാർലർ ഉടമയായ ഗംഗ എന്ന യുവതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
എന്നാൽ, യുവതി ആവശ്യപ്പെട്ടത് പ്രകാരമാണ് പുതിയ രൂതിയുള്ള മേക്കപ്പ് പരീക്ഷിച്ചതെന്നാണ് ബ്യൂട്ടി പാർലർ ഉടമ പറയുന്നത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


