അരീക്കോട്: അരീക്കോട് താലൂക്ക് ആശുപത്രിയിൽ ഈ മാസം 27 മുതൽ ഒപി , അത്യഹിത വിഭാഗം ഉൾപ്പെടെ പ്രവർത്തനമാരംഭിക്കാൻ ആരോഗ്യ മന്ത്രിയുടെ ഉത്തരവ്. ഈ മാസം 23 ന് അരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഉത്തരവ് ഇറക്കിയത്,
സേവ്അരീക്കോട് താലൂക്ക് ഹോസ്പിറ്റൽ ഫോറം സമിതി അംഗം കിഴുപറമ്പ് സ്വദേശി കെ ടിസമദ് കുനിയിൽ ന്യൂനപക്ഷ കമ്മീഷന് നൽകിയ പരാതിയെ തുടർന്ന്ന്യൂനപക്ഷകമ്മീഷൻ്റെ ഉത്തരവിൽ അടിയന്തിരമായി അത്യാഹിത വിഭാഗം ആരംഭിക്കാൻ നിർദ്ദേശിച്ചിരുന്നു.
|
പുതുതായി നിയമിതരായ ഡോക്ടർമാരെ ഉൾപ്പെടുത്തി ഡ്യൂട്ടി റോസ്റ്റർ തയ്യാറാക്കാനും 27 മുതൽ രാവിലെ 8 മുതൽ 1 മണി വരെ ഒ പി യും 1 മുതൽ പിറ്റേ ദിവസം 8 മണി വരെ കാഷ്വാലിറ്റിയുമാണ് പ്രവർത്തിക്കേണ്ടത്. കാഷ്വാലിറ്റി ആരംഭിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളോ ഉപകരണങ്ങളുടെ കുറവോ ഉണ്ടെങ്കിൽ പരിഹരിക്കാൻ അരീക്കോട് ബ്ലോക്ക് പഞ്ചായത്തിനോടും നിർദേശിച്ചിട്ടുണ്ട്.
പത്തുവർഷം മുമ്പാണ് അരീക്കോട് കമ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. എന്നാൽ അരീക്കോട് താലുക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഇതുവരെ നടപ്പിലാക്കാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. ഏറനാട് മണ്ഡലത്തിലെ അരീക്കോട്, കീഴുപറമ്പ്, കുഴിമണ്ണ, കാവനൂർ, ഊർങ്ങാട്ടീരി, പഞ്ചായത്തുകളിൽ നിന്നായി പ്രതിദിനം ആയിരത്തോളം രോഗികളാണ് താലൂക്ക് ആശുപത്രിയിലെത്തുന്നത്.
കിടത്തി ചികിത്സയോ ഗർഭിണികൾക്കുള്ള പരിചരണമോ ലഭ്യമല്ല. രാവിലത്തെയും വൈകീട്ടെയും ഒ പിയിലെത്തുന്ന രോഗികൾ കിടത്തി ചികിത്സക്കായി മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജുകളെയാണ് ആശ്രയിക്കുന്നത്. 2013 ൽ താലൂക്ക് ആശുപത്രിയായി ഉയർത്തിട്ടും സ്റ്റാഫ് പാറ്റേൺ വർധിപ്പിച്ച് സേവനം ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് തയ്യാറാകാത്തതും ഹോസ്പിൽ മാനേജ്മെൻ്റ് കമ്മറ്റിയുടെ അനാസ്ഥയും ചുണ്ടി കാട്ടി സേവ് അരീക്കോട് താലൂക്ക് ഹോസ്പിറ്റൽ ഫോറം സമിതിയുടെ കീഴിൽ ആയിരത്തിലേറെജനകീയ പരാതികളാണ് മുഖ്യമന്ത്രി ആരോഗ്യ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിലേക്ക് അയച്ചത്.
നിരന്തരമായ ജനകീയ പരാതികളയച്ചതിനെ തുടർന്ന് ചില മാറ്റങ്ങൾ വരുത്താൻ എച്ച് എം സി നിർബന്ധിതരാവുകയായിരുന്നു. ന്യൂനപക്ഷ കമ്മീഷൻ്റെയും ആരോഗ്യ വകുപ്പ് മന്ത്രിയുടെയും തീരുമാനം സേവ് അരീക്കോട് താലൂക്ക് ഹോസ്പിറ്റൽ ഫോറം പ്രവർത്തകർ സ്വാഗതം ചെയ്തു


