15
May 2024
Sun
15 May 2024 Sun
Afghan flash flood

കാബൂള്‍: അഫ്ഗാനിസ്താനില്‍ മൂന്നാം ദിവസവും മഴ ശക്തമായി തുടരുന്നു. മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം 300 കവിഞ്ഞു. 1000 ലേറെ വീടുകള്‍ തകര്‍ന്നു. വെള്ളിയാഴ്ചയാണ് വടക്കന്‍ പ്രവിശ്യയായ ബഗ്‌ലാനെ മുക്കി കനത്ത പ്രളയമെത്തിയത്.

whatsapp അഫ്ഗാനിസ്താനില്‍ കനത്ത മഴ; മിന്നല്‍ പ്രളയത്തില്‍ 300ലേറെ മരണം
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബാദഖ്ഷാന്‍, ഗോര്‍, ഹീറാത്ത് അടക്കമുള്ള പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം വന്‍ ദുരിതം വിതച്ചത്. ദുരന്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മൂന്ന് പ്രവിശ്യകളിലായി 138 പേര്‍ ആശുപത്രികളിലുണ്ടെന്ന് താലിബാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുല്‍ മതീന്‍ ഖാനി പറഞ്ഞു.

ഏപ്രിലില്‍ ഉണ്ടായ കനത്ത മഴയിലും പ്രളയത്തിലും 70ലേറെ പേര്‍ മരിച്ചിരുന്നു. അതിന്റെ ദുരിതത്തില്‍ നിന്ന് കരകയറും മുമ്പാണ് വീണ്ടും പ്രളയം.

\