ബാകു: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പെട്ടു. ഹെലികോപ്ടറില്‍ സഞ്ചരിച്ചവരുടെ സ്ഥിതി എന്താണെന്ന കാര്യം അറിവായിട്ടില്ല. ( Helicopter carrying Iran’s president suffers ‘hard landing’)സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഹെലികോപ്ടര്‍ ഇടിച്ചിറക്കുകയായിരുന്നുവെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇറാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഈസ്റ്റ് അസര്‍ബൈജാനിലെ ജോല്‍ഫയിലാണു സംഭവം.
|
റഈസിക്കു പുറമെ ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്‍, ഈസ്റ്റ് അസര്‍ബൈജാന്‍ ഗവര്‍ണര്‍ മാലിക് റഹ്‌മതി ഉള്‍പ്പെടെ പ്രമുഖരും ഹെലികോപ്ടറിലുണ്ടായിരുന്നുവെന്നാണു വിവരം.
സംഭവസ്ഥലത്തേക്ക് ഉടന്‍ തന്നെ രക്ഷാസംഘങ്ങള്‍ തിരിച്ചിട്ടുണ്ട്. മൂന്ന് ഹെലികോപ്ടറുകളാണ് സംഘത്തിലുണ്ടായിരുന്നത്. രണ്ട് കോപ്ടറുകള്‍ സുരക്ഷിതമായി തിരിച്ചെത്തി. പ്രസിഡന്റിനോടൊപ്പം ഹെലികോപ്ടറില്‍ ഉണ്ടായിരുന്നവര്‍ എമര്‍ജന്‍സി കോള്‍ നടത്തിയതായി തസ്‌നീം ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഇതോടെ കോപ്ടറില്‍ ഉണ്ടായിരുന്നവര്‍ ജീവനോടെ ഉണ്ടെന്ന പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ട്.

എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നോ, ആര്‍ക്കെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടെന്നോ വ്യക്തമല്ല. ഹെലികോപ്ടറുമായി റേഡിയോ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞതായി ആഭ്യന്തര ന്ത്രി അമീര്‍ വാഹിദി പറഞ്ഞു. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവസ്ഥലത്തേക്ക് രക്ഷാ പ്രവര്‍ത്തകരെ അയച്ചതായി അദ്ദേഹം പറഞ്ഞു. എന്നാല്‍, മൂടല്‍ മഞ്ഞും മോശം കാലാവസ്ഥയും കാരണം അവിടെ എത്താന്‍ കുറച്ചു സമയമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.


