26
Jun 2025
Sun
26 Jun 2025 Sun
Kedarnath helicopter crash

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം. അപകടത്തില്‍ ഏഴ് പേര്‍ മരണപ്പെട്ടു. (Helicopter crashes in Uttarakhand; seven dead )ഡെറാഡൂണില്‍ നിന്ന് കേദാര്‍നാഥിലേക്ക് പോയ ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൈലറ്റടക്കം ഏഴ് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ആര്യന്‍ ഏവിയേഷന്റെ ഹെലികോപ്റ്ററാണ് ഗൗരികുണ്ഡിലെ വനമേഖലയില്‍ തകര്‍ന്നു വീണത്. മോശം കാലാവസ്ഥയാണ് അപകടത്തിനിടയാക്കിയത്.

ഞായറാഴ്ച പുലര്‍ച്ചെ 5.20-ഓടെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. ടേക്കോഫ് ചെയ്ത ഉടന്‍ തന്നെ തകര്‍ന്നു വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ്-എസ്ഡിആര്‍എഫ് സംഘങ്ങള്‍ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. കോപ്ടറില്‍ അഞ്ച് മുതിര്‍ന്നവരും ഒരു കുട്ടിയും പൈലറ്റുമുള്‍പ്പടെ ഏഴ് പേരാണ് ഉണ്ടായിരുന്നത്.

ALSO READ: ഇറാന്‍ ആക്രമണത്തില്‍ ഇസ്രായേല്‍ നേവി കമാന്‍ഡര്‍ കൊല്ലപ്പെട്ടോ?

ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് യാത്രക്കാരെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടകാരണം ഇത് വരെ കണ്ടെത്തിയിട്ടില്ല. അന്വേഷണം പുരോഗമിച്ചുവരികയാണ്.

ഗൗരികുണ്ഡിനും ട്രിജുഗിനാരായണിനും ഇടയില്‍ ഹെലികോപ്റ്റര്‍ കാണാതായിരുന്നു. പിന്നാലെയാണ് തകര്‍ന്ന് വീണ വാര്‍ത്ത പുറത്ത് വരുന്നത്.