മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷായ്ക്ക് മലയാളമനോരമ മാനേജ്‌മെന്റ് ഉടമസ്ഥതയിലുള്ള ടയര്‍ കമ്പനിയായ എംആര്‍എഫ് ലിമിറ്റഡില്‍ 1.29 കോടി രൂപയുടെ നിക്ഷേപം. അമിത്ഷാ നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ നിക്ഷേപം വെളിപ്പെടുത്തിയത്. അമിത് ഷായ്ക്കും ഭാര്യക്കും 242 കമ്പനികളിലായി ആകെ 37.4 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നാണ് വെളിപ്പെടുത്തല്‍.
|
അമിത് ഷായുടെ ഭാര്യയുടെ സ്വത്ത് അഞ്ചുവര്‍ഷത്തിനിടെ ഇരട്ടിയിലേറെയായി. 2019ല്‍ 30.49 കോടി രൂപയുടെ സ്വത്ത് ഉണ്ടായിരുന്നത് 2024ല്‍ 65.7 കോടിയായി വര്‍ധിച്ചു. ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ 1.35 കോടിയുടെയും കോള്‍ഗേറ്റ് പാമോലീവില്‍ 1.07 കോടിയുടെയും പ്രോക്ടര്‍ ആന്‍ഡ് ഗാമ്പിളില്‍ 0.95 കോടിയുടെയും നിക്ഷേപം അമിത് ഷായ്ക്കുണ്ടെന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നത്.
സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉള്‍പ്പെടെയുള്ള വിവിധ കമ്പനികളില്‍ കോടികളുടെ നിക്ഷേപം ഭാര്യക്കുമുണ്ട്. ഇതിനെല്ലാം പുറമേ ഭൂമി, സ്വര്‍ണ്ണം, മ്യൂച്ചല്‍ ഫണ്ടുകള്‍, സേവിങ്‌സ് അക്കൗണ്ടുകള്‍ എന്ന രീതിയിലെല്ലാം അവര്‍ക്ക് സ്വത്തുക്കളുണ്ട്.
72 ലക്ഷത്തിന്റെ ആഭരണങ്ങള്‍ അമിത് ഷായ്ക്കും 1.10 കോടിയുടെ ആഭരണങ്ങള്‍ ഭാര്യക്കുമുണ്ട്. 2022 – 23ല്‍ 74.04 ലക്ഷമാണ് അമിത് ഷായുടെ വരുമാനം. ഭാര്യയുടേത് 39.54 ലക്ഷവും.
എസ്.ബി.ഐ പുറത്തുവിട്ട രേഖകളില്‍ എം.ആര്‍.എഫ് 15 ലക്ഷം രൂപ ബി.ജെ.പിക്ക് ഇലക്ട്രല്‍ ബോണ്ട് നല്‍കിയതായി പറയുന്നുണ്ട്. ഉത്പന്നത്തിന് കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ചതിന് എം.ആര്‍.എഫിന് 622 കോടി രൂപ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പിഴ ചുമത്തിയിരുന്നു.
2019 ലോക്‌സഭാ തെര!ഞ്ഞെടുപ്പില്‍ ഇലക്ഷന്‍ കമ്മീഷനു മുന്നില്‍ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിന് റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ 2.07 കോടി രൂപ, എല്‍ & ടി ഫിനാന്‍സില്‍ 1.46 കോടി,ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ 1.06 കോടി, അള്‍ട്രാ ടെക്കില്‍ 97 ലക്ഷം, ഹിന്ദുസ്ഥാന്‍ യുണീലിവറില്‍ 83 ലക്ഷം, മാരുതിയില്‍ 65 ലക്ഷം എന്നിങ്ങനെയായിരുന്നു നിക്ഷേപമുണ്ടായിരുന്നത്.
Here are top stocks in which Amit Shah has invested


