വിശുദ്ധവാരാചരണത്തിനു തുടക്കംകുറിച്ച് ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. (holy-week-begins-today-is-Oshana-sunday) സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്‍മങ്ങള്‍ നടക്കും.
|
വിശ്വാസി സമൂഹം നഗരവീഥികളിലും ദേവാലയങ്ങളിലും കുരുത്തോല പ്രദക്ഷിണം നടത്തും. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ഓശാന ഞായര്‍ ആചരണം.
യേശുക്രിസ്തുവിനെ യഹൂദജനം രാജകീയപദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിനെ അനുസ്മരിച്ച്, ദേവാലയങ്ങളില്‍ ഇന്ന് കുരുത്തോല ഘോഷയാത്രയും ദിവ്യബലിയും നടക്കും.
ALSO READ: വീട്ടുമുറ്റത്ത് പിന്നോട്ടെടുത്ത കാറിടിച്ച് നാലുവയസ്സുകാരി മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്
തിങ്കള്‍ മുതല്‍ ബുധന്‍ വരെ ധ്യാനത്തോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പുരോഹിതര്‍ ബൈബിള്‍ സന്ദേശം നല്‍കി ദിവ്യബലി അര്‍പ്പിക്കും. പെസഹ, ദുഖവെള്ളി ആചാരണചടങ്ങുകള്‍ക്ക് ശേഷം ശനിയാഴ്ച രാത്രി ആരംഭിക്കുന്ന ഉയിര്‍പ്പ് തിരുകര്‍മ്മങ്ങള്‍ ഞായറാഴ്ച പുലര്‍ച്ചെ അവസാനിക്കുന്നതോടെ ദേവാലയങ്ങളിലും വീടുകളിലും ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
തലസ്ഥാനത്തെ ദേവാലയങ്ങളിലെല്ലാം ഓശാനപ്പെരുന്നാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പാളയം സെന്റ് ജോസഫ് മെട്രോപോളിറ്റന്‍ കത്തീഡ്രലില്‍ ശുശ്രൂഷകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ നേതൃത്വം നല്‍കും.
പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ഓശാന ശുശ്രൂഷകള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം നല്‍കും.


