23
Jan 2025
Wed
23 Jan 2025 Wed
Bobby Chemmannur in custody

കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തു. (Honey Rose complaint: Bobby Chemmannur in custody)  എറണാകുളം സെൻട്രൽ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വയനാട്ടില്‍ വച്ചാണ് ബോബിയെ പോലീസ് കസ്റ്റിഡിയിലെടുത്തത്. പൂത്തൂര്‍ മലയിലെ എആര്‍ ക്യാമ്പിലാണ് ഇപ്പോള്‍ ബോബി ഉള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉച്ചയോടെ കലൂര്‍ സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യും. ഹണി റോസ് പരാതി നല്‍കി രണ്ട് മണിക്കൂറിനകമാണ് പോലീസ് ബോബിയെ കസ്റ്റിഡിയിലെടുത്തത്.

എറണാകുളം സെന്‍ട്രല്‍ എസ്എച്ച്ഒക്കാണ് അന്വേഷണച്ചുമതല. പരാതിയില്‍ ഇന്നലെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ഐടി വകുപ്പുകള്‍ പ്രകാരമുളള കുറ്റങ്ങളും ചേര്‍ത്തിരുന്നു. മൊഴി എടുത്ത ശേഷം അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് പോകാനാണ് പൊലീസിന്‍റെ തീരുമാനം.

ബോബി ചെമ്മണ്ണുരിനെതിരായ കേസ് എറണാകുളം സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ നേതൃത്വത്തിലുള്ള SIT ആണ് അന്വേഷിക്കുന്നത്. സെന്‍ട്രല്‍ സിഐയും സൈബര്‍ സെല്‍ അംഗങ്ങളും ഉള്‍പ്പെടുന്നതാണ് പ്രത്യേക സംഘം.

ആവശ്യമെങ്കില്‍ അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് കൊച്ചി പൊലീസ് വ്യക്തമാക്കി.

എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ ഹണി റോസ് നല്‍കിയ പരാതിയില്‍ അശ്ലീലച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരായ ഭാരതീയ ന്യായസംഹിതയിലെ 75(4)വകുപ്പ് പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തുന്നതിനെതിരേ ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവുമാണ് കേസെടുത്ത്.

നടിയെ പിന്തുണച്ച് വിമൻ ഇൻ സിനിമ കലക്ടീവ് രംഗത്തെത്തി. അവൾക്കൊപ്പമെന്ന് പറഞ്ഞുകൊണ്ട് ഹണി റോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു.

വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നുവെന്ന് ഹണി റോസ് പറഞ്ഞു. നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. നടപടി സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും ഹണി റോസ് പ്രതികരിച്ചു.