വെജിറ്റബിള്‍ ബിരിയാണി ആവശ്യപ്പെട്ട ഉപഭോക്താവിന് നോണ്‍ വെജ് ബിരിയാണി നല്‍കിയതിന് ഹോട്ടല്‍ ഉടമയെ വെടിവച്ചു കൊലപ്പെടുത്തി. റാഞ്ചിയിലെ കാങ്കെപിതോറിയ റോഡില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭിത്വ സ്വദേശിയായ 47 വയസ്സുകാരന്‍ വിജയ് കുമാര്‍ നാഗ് ആണ് കൊല്ലപ്പെട്ടത്.
|
രാത്രിയില്‍ ഹോട്ടലില്‍ എത്തിയ പ്രതി വെജ് ബിരിയാണി ഓര്‍ഡര്‍ ചെയ്യുകയും, ഹോട്ടലിലെ ജീവനക്കാര്‍ പാഴ്‌സല്‍ നല്‍കുകയുമായിരുന്നു. പാഴ്‌സലുമായി പോയ ഇയാള്‍, കുറച്ചു സമയത്തിനുശേഷം കൂട്ടുകാരുമായി തിരികെ എത്തുകയും വെജ് ബിരിയാണിക്കു പകരം നോണ്‍ വെജ് ബിരിയാണിയാണ് നല്‍കിയതെന്ന് ആരോപിച്ച് തര്‍ക്കമുണ്ടാകുകയായിരുന്നു.
ALSO READ: അച്ഛനൊപ്പം ബൈക്കില്‍ പോകവെ ബസ്സിനടിയില്‍പ്പെട്ട് 12കാരന്‍ മരിച്ചു
ഈ സമയം ഹോട്ടലിലെ മേശയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ഹോട്ടല്‍ ഉടമയ്ക്കു നേരെ കൂട്ടത്തിലൊരാള്‍ വെടിയുതിര്‍ത്തു. നെഞ്ചില്‍ പരുക്കേറ്റ ഇയാളെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരണപ്പെട്ടു.
പൊതി മാറിപ്പോയതാണോ അതോ മറ്റെന്തെങ്കിലും വൈരാഗ്യം തീര്‍ക്കാന്‍ മനപൂര്‍വ്വം തര്‍ക്കമുണ്ടാക്കിയതാണോ എന്ന് വ്യക്തമല്ല. പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.





