കണ്ണൂര്‍: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശി കമലാക്ഷി(60)യാണ് മരിച്ചത്. രാവിലെ ഏഴോടെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു ദാരുണാന്ത്യം.
|
ദോശ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസംമുട്ടലും അസ്വസ്ഥതകളും കണ്ട് ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മകള്‍: സൗമ്യ. മരുമകന്‍: പി.കെ. പ്രേമന്‍. സഹോദരങ്ങള്‍: കാര്‍ത്യായണി, ബാബു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


