15
Jun 2024
Mon
15 Jun 2024 Mon
Gulf of Aden missile attack

സന്‍ആ: ഏദന്‍ ഉള്‍ക്കടലില്‍ വീണ്ടും മിസൈല്‍ ആക്രണം. രണ്ടു ചരക്കു കപ്പലുകള്‍ക്ക് തീപ്പിടിച്ചു. ( Houthi missile attack on Gulf of Aden; Two cargo ships caught fire ) രണ്ടു സംഭവങ്ങളിലും ആളപായം ഇല്ല. ഏദന്‍ തുറമുഖത്തിന് 83 നോട്ടിക്കല്‍ മൈല്‍ അകലെ തെക്കുകിഴക്കായി ആന്റിഗ്വയുടെയും ബാര്‍ബുഡയുടെയും പതാക ഘടിപ്പിച്ച ചരക്ക് കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. തീ പിന്നീട് നിയന്ത്രണ വിധേയമാക്കി.

whatsapp ഏദന്‍ ഉള്‍ക്കടലില്‍ ഹൂത്തികളുടെ മിസൈല്‍ ആക്രമണം; രണ്ട് ചരക്കു കപ്പലുകള്‍ക്ക് തീപ്പിടിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവം സംബന്ധിച്ച് ക്യാപ്റ്റനില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി ബ്രിട്ടീഷ് നാവിക സേനക്കു കീഴിലെ സമുദ്ര ഗതാഗത വാണിജ്യ പ്രവര്‍ത്തന വിഭാഗമായ യുകെഎംടിഒ അറിയിച്ചു.
ശനിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. കപ്പല്‍ 15 കിലോമീറ്റര്‍ വേഗത്തില്‍ ഏദന്‍ ഉള്‍ക്കടലിലൂടെ തെക്ക് പടിഞ്ഞാറോട്ട് സഞ്ചരിക്കുമ്പോള്‍ മുന്‍ഭാഗത്ത് മിസൈല്‍ പതിക്കുകയും തീപടിക്കുകയുമായിരുന്നുവെന്ന് കപ്പല്‍ ക്യാപ്റ്റനെ ഉദ്ധരിച്ച് ആംബ്രെ പറഞ്ഞു. കപ്പലിനെ ലക്ഷ്യമാക്കിയെത്തിയ രണ്ടാമത്തെ മിസൈല്‍ കപ്പലില്‍ പതിച്ചില്ല.

സംഭവസമയത്ത് സമീപത്തെ ചെറുബോട്ടുകളില്‍ ഉണ്ടായിരുന്നവര്‍ കപ്പലിന് നേരെ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. വേഗത വര്‍ധിപ്പിച്ച് കപ്പല്‍ അടുത്ത തുറമുഖത്തേക്കു ദിശ മാറ്റുകയായിരുന്നു.

മറ്റൊരു സംഭവത്തില്‍ ഏദന് 70 നോട്ടിക്കല്‍ മൈല്‍ അകലെ തെക്ക് പടിഞ്ഞാറ് ചരക്ക് കപ്പലില്‍ മിസൈല്‍ ഇടിച്ചതായി ആംബ്രെയും യുകെഎംടിഒയും പറഞ്ഞു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കപ്പല്‍ അടുത്ത തുറമുഖത്തേക്ക് പോകുകയാണെന്നും കൂട്ടിച്ചേര്‍ത്തു. അതേ സമയം, ഇരു ആക്രമണങ്ങളുടെയും ഉത്തരവാദിത്വം യെമനിലെ ഹൂത്തി വിമിതര്‍ ഇതുവരെ ഏറ്റെടുത്തിട്ടില്ല.

 

\