27
Dec 2024
Fri
27 Dec 2024 Fri

കന്യാകുമാരി: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് കന്യാകുമാരിയില് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. 30കാരി മരിയ സന്ധ്യയെ ഭര്‍ത്താവ് മാരിമുത്തു(35) ആണ് കൊലപ്പെടുത്തിയത്. പിന്നാലെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസമായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് മാരിമുത്തുവും മരിയ സന്ധ്യയും അഞ്ചുഗ്രാമത്തില്‍ ഉള്ള വാടക വീട്ടിൽ താമസം തുടങ്ങിയത്. തൂത്തുക്കുടിയില്‍ മീന കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു മരിയ സന്ധ്യ. മരിയയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാരിമുത്തു ഇടക്കിടെ അവരുമായി വഴക്ക് പതിവ് ആണ്.

കഴിഞ്ഞദിവസം ജോലിക്കുപോയ മരിയയോട് വേഗം വീട്ടിലേക്കെത്തുവാന്‍ മാരിമുത്തു ആവശ്യപ്പെട്ടു. ഇതുപ്രകാരം മരിയ വീട്ടിലെത്തുമ്പോള്‍ വീട്ടില്‍ ഇയാള്‍ ടി.വിയുടെ ശബ്ദം ഉച്ചത്തിലാക്കി കാണുകയായിരുന്നു. മരിയ വീട്ടിൽ എത്തിയ ഉടൻ വെട്ടി കൊല്ലുകയായിരുന്നു.

മൃതദേഹം മൂന്ന് കഷണങ്ങളാക്കി മുറിച്ച് ബാഗിലാക്കി സൂക്ഷിച്ചു. തുടർന്ന് കൈയും ബാഗും കഴുകിയശേഷം തിരിച്ചുകൊണ്ടുവരുന്നതിനിടെ നാട്ടുകാർക്ക് സംശയം തോന്നി. ഇവര്‍ മാരിമുത്തുവിനെ തടഞ്ഞുവച്ച് ബാഗ് പരിശോധിച്ചപ്പോഴാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. തുടര്‍ ന്ന്നാട്ടുകാർ അറിയിച്ചത് പ്രകാരം പോകസ് എത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.

Husband murders wife, cut her body into pieces in kanyakumari