21
Mar 2025
Wed
21 Mar 2025 Wed
husband taken custody over death of wife and two daughters

ഏറ്റുമാനൂര്‍ പാറോലിക്കലില്‍ ഷൈനി(43), മക്കളായ അലീന എലിസബത്ത് നോബി (11), ഇവാന മരിയ നോബി (10) എന്നിവര്‍ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഷൈനിയുടെ ഭര്‍ത്താവ് തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസിനെ നോബിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏറ്റുമാനൂര്‍ എസ്എച്ച്ഒ എ എസ് അന്‍സലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. യുവതിയുടെയും മക്കളുടെയും മരണത്തില്‍ നോബിയുടെ പങ്ക് അറിയുന്നതിന് പോലീസ് ഇയാളെ ചോദ്യം ചെയ്യും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഷൈനി മക്കളെയുമായി ട്രെയിന്‍ പാളത്തിലെത്തി ജീവനൊടുക്കിയത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് നോബിയുമായി പിണങ്ങിയ ഷൈനിയും മക്കളും കഴിഞ്ഞ 9 മാസമായി പാറോലിക്കലില്‍ ഷൈനിയുടെ വീട്ടിലായിരുന്നു താമസം. സംഭവ ദിവസം പുലര്‍ച്ചെ 5.25ന് പള്ളിയിലേക്ക് പോകുകയാണെന്ന് പറഞ്ഞു പോയ ഷൈനിയേയും മക്കളെയും പിന്നീട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇവരുടെ മൃതദേഹം പാറോലിക്കലിലെ വീട്ടിലെത്തിച്ച സമയത്തും പിന്നീട് തൊടുപുഴയിലെ ഇടവക പള്ളിയിലെത്തിച്ചപ്പോഴും നാട്ടുകാരും ബന്ധുക്കളും വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സംഭവത്തില്‍ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷൈനിയുടെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഷൈനി തൊടുപുഴ പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നു വരുന്നതിനിടയിലായിരുന്നു കുടുംബത്തിന്റെ ആത്മഹത്യ.

ബിഎസ് സി നഴ്‌സായ ഷൈനിയെ ജോലിക്കു പോവാന്‍ ഭര്‍തൃവീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. പിണങ്ങി സ്വന്തം വീട്ടിലേക്ക് വന്ന ശേഷം ഷൈനി വിവിധ ആശുപത്രികളില്‍ ജോലിക്കു ശ്രമിച്ചെങ്കിലും ഏറെനാളായി ജോലി ചെയ്തിട്ടില്ലാത്തതിനാല്‍ ഒരിടത്തും അവസരം ലഭിച്ചില്ല. ഇതടക്കമുള്ള മാനസികവിഷമങ്ങളെ തുടര്‍ന്നാണ് ഷൈനി മക്കളെയുമായി കടുംകൈ ചെയ്തത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക