21
Oct 2023
Mon
21 Oct 2023 Mon

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നഷ്ടമായത് ട്രാന്‍ജെന്‍ഡന്‍ കാരണമെന്ന ആരോപണവുമായി ഇന്ത്യന്‍ താരം. ഇന്നലെ നടന്ന വനിതാ ഹെപ്റ്റാത്ലനില്‍ നാലാമത് എത്തിയ സ്വപ്ന ബര്‍മന്‍ ആണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. തന്നെ പിന്തള്ളി മൂന്നാമതെത്തി വെങ്കല്‍ മെഡല്‍ നേടിയ താരം ട്രാന്‍ജെന്‍ഡര്‍ ആണെന്ന് സ്വപ്ന പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തന്റെ മെഡല്‍ തനിക്കു തിരിച്ചു വേണമെന്നും അതിനു സഹയിക്കണമെന്നും സ്വപ്ന എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. എന്നാല്‍ അല്‍പസമയത്തിനുശേഷം ഈ പോസ്റ്റ് നീക്കി. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ താരമാണ് ഇരുപത്തിയേഴുകാരിയായ സ്വപ്ന ബര്‍മന്‍.

ഞായറാഴ്ച നടന്ന വനിതകളുടെ ഹെപ്റ്റത്തലണ്‍ മത്സരത്തില്‍ നാലാമതായാണ് സ്വപ്ന ഫിനീഷ് ചെയ്തത്. നാലു പോയിന്റ് വ്യത്യാസത്തിലാണ് സ്വപ്നയ്ക്ക് വെങ്കല മെഡല്‍ നഷ്ടമായത്. മൂന്നാമതെത്തിയ ഇന്ത്യയുടെ തന്നെ നന്ദിനി അഗസരയ്ക്കാണ് വെങ്കല മെഡല്‍. നന്ദിനി അഗസര മൊത്തം 5712 പോയിന്റ് നേടിയപ്പോള്‍ സ്വപ്നയ്ക്ക് നേടാനായത് 5708 പോയിന്റ്.

എന്നാല്‍ നന്ദിനി ട്രാന്‍ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടയാളാണെന്നും വനിതാ വിഭാഗത്തില്‍ മത്സരിച്ചത് നിയമവിരുദ്ധവുമാണെന്നാണ് സ്വപ്നയുടെ ആരോപണം. ഹെപ്റ്റാത്ലന്‍ ഇനത്തില്‍ 6149 പോയിന്റുമായി ചൈനയുടെ നിനാലി ഷെങ് ആണ് സ്വര്‍ണം നേടിയക്. 6056 പോയിന്റുമായി ഉസ്ബക്കിസ്ഥാന്റെ എകറ്റെറിന വൊറോനിന വെള്ളി മെഡല്‍ നേടി.