28
Nov 2024
Wed
28 Nov 2024 Wed
IC tours and travels LLC affiliated to L UN Tourism

ദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് യുഎഇ ആസ്ഥാനമായ ഐസിഎല്‍ ടൂര്‍സ് ചെയര്‍മാനും ക്യൂബന്‍ ട്രേഡ് കമ്മിഷണറുമായ അഡ്വ. കെ. ജി. അനില്‍കുമാര്‍. ഗള്‍ഫില്‍ നിന്ന് അറബ് വംശജര്‍ കേരളത്തിലേക്ക് പോകാന്‍ താല്‍പര്യം കാണിക്കുന്നത് തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐസിഎല്‍ ടൂര്‍സിന് ഐക്യ രാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ചത് അറിയിക്കാന്‍ ദുബൈയില്‍ വിളിച്ചുചേര്‍ത്താ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നവംബര്‍ 14-ന് കൊളംബിയയിലെ കാര്‍ട്ടജീന ഡി ഇയില്‍ നടന്ന യുഎന്‍ഡബ്ല്യുടിഒ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റൈ 122-ാമത് സെഷനിലാണ് ഈ അംഗീകാരം. അഫിലിയേറ്റ് അംഗമാകുന്നതിലൂടെ സുസ്ഥിര ടൂറിസം മുന്നോട്ട് കൊണ്ടുപോകാന്‍ പ്രതിജ്ഞാബദ്ധമായ 470-ലേറെ സംഘടനകളുടെ ആഗോള ശൃംഖലയില്‍ ഐസിഎല്‍ അംഗത്വം നേടിയതായി എംഡി ഉമ അനില്‍കുമാര്‍ പറഞ്ഞു.

ഐക്യരാഷ്ട്ര സഭ അംഗീകാരം ആഗോള നേതാക്കളുമായി സഹകരിക്കാനും മികച്ച സമ്പ്രദായങ്ങള്‍ പങ്കിടാനും കൂടുതല്‍ സുസ്ഥിരമായ ടൂറിസം മേഖലയിേലക്ക് സംഭാവന നല്‍കാനും വേദിയൊരുക്കും. ഫലപ്രദവും ഉത്തരവാദിത്തമുള്ളതുമായ യാത്രാ അനുഭവങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു. ആഗോളതലത്തില്‍ നൂറില്‍പരം പുതിയ ശാഖകളുമായി വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് ഐസിഎല്‍ ടൂര്‍സെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. ഡയറക്ടര്‍ അമല്‍ജിത് മേനോന്‍, ജനറല്‍ മാനേജര്‍ റിയാന എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.