16
Feb 2025
Fri
16 Feb 2025 Fri

ഗസ: ഗസയില്‍ ഫലസ്തീനികളെ നിരീക്ഷിക്കാന്‍ സ്ഥാപിച്ച ക്രെയിന്‍ തകര്‍ന്നുവീണ് രണ്ട് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. 8 പേര്‍ക്ക് പരിക്കേറ്റു. ഗോലാനി ബ്രിഗേഡിന്റെ 51ാം ബറ്റാലിയനില്‍പ്പെട്ട സര്‍ജന്റ് ഫസ്റ്റ്ക്ലാസ് നദാവ് കോഹന്‍ (21), സ്റ്റാറ് സര്‍ജന്റ് നാച്ച്മാന്‍ റാഫേല്‍ ബെന്‍ അമി (20) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം ഇന്നലെ അറിയിച്ചു. പരിക്കേറ്റ എട്ട് സൈനികരില്‍ ഒരാളുടെ നില ഗുരുതരമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനഴ്ച അര്‍ദ്ധരാത്രിയോടെ ഗാസ അതിര്‍ത്തിക്കടുത്തുള്ള സ്ഥലത്താണ് സംഭവം നടന്നത്. പ്രദേശത്തുടനീളം വീശിയ ശക്തമായ കാറ്റില്‍ സൈന്യം പ്രവര്‍ത്തിപ്പിച്ച ക്രെയിന്‍ സൈനികരുടെ മേല്‍ മറിഞ്ഞുവീഴുകയായിരുന്നു. നേരത്തെ ഗസ്സക്കെതിരായ യുദ്ധസമയത്ത് സൈനികര്‍ക്ക് മൊബൈല്‍ നിരീക്ഷണം നല്‍കുന്നതിനായി ഉപയോഗിച്ചിരുന്ന നിരീക്ഷണ ഉപകരണങ്ങളും ആന്റിനകളും അടങ്ങിയ സംവിധാനം ആണ് തകര്‍ന്നുവീണത്. താഴെ സൈനികര്‍ക്കായുണ്ടായിരുന്ന താല്‍ക്കാലിക ടെന്റിന് മുകളിലേക്കാണ് പതിച്ചത്. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ നിരീക്ഷണം ഇസ്രായേല്‍ സൈന്യം അവസാനിപ്പിച്ചു.

സംഭവത്തെക്കുറിച്ച് ഐഡിഎഫ് അന്വേഷണം ആരംഭിച്ചു. സൈനികര്‍ കാലാവസ്ഥാ സാഹചര്യങ്ങള്‍ കണക്കിലെടുക്കാത്തതും ക്രെയിന്‍ സുരക്ഷിതമാക്കുകയോ രാത്രി താഴെയിറക്കുകയോ ചെയ്യാത്തതും സൈന്യം അന്വേഷിക്കും.

IDF announces fallen soldier killed in Gaza