04
Sep 2024
Fri
04 Sep 2024 Fri
If notice violation take a photo and send it You will be rewarded

കൊല്ലം: സംസ്ഥാനത്തെവിടെയും പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് തെളിവുസഹിതം വിവരം നല്‍കാനും അത്തരക്കാര്‍ക്ക് പാരിതോഷികം നല്‍കാനും തീരുമാനമായി. ഇതിനായുള്ള വാട്‌സാപ് നമ്പറിന്റെ ലോഞ്ചിംഗ് സ്വച്ഛത ഹി സേവാ ക്യാമ്പയിന്റെ ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിര്‍വഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലഭിക്കുന്ന വിവരങ്ങള്‍ ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി വികസിപ്പിച്ച വാര്‍റൂം പോര്‍ട്ടലിലൂടെ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന് ലഭ്യമാക്കിയാകും പിഴചുമത്തലടക്കമുള്ള നടപടി ഉണ്ടാകുക.

ഓരോ തദ്ദേശ സ്ഥാപനങ്ങളുടെയും നമ്പറുകള്‍ മനസിലാക്കി പരാതികള്‍ അറിയിക്കുക പ്രയാസമായതിനാലാണ് സംസ്ഥാന വ്യാപകമായി ഒറ്റ വാട്‌സാപ്പ് നമ്പര്‍ ലഭ്യമാക്കുന്നത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ഈ സംവിധാനം സജ്ജമാക്കിയത്. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലുമടക്കം മാലിന്യം വലിച്ചെറിയല്‍, മാലിന്യം കത്തിക്കല്‍ തുടങ്ങിയവ ഇതിലൂടെ അറിയിക്കാം. പരാതി നല്‍കുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

‘പൊതുജനങ്ങള്‍ നല്‍കുന്ന പരാതികളില്‍ കൃത്യമായ തുടര്‍നടപടി സ്വീകരിക്കുന്നതിലും റിപ്പോര്‍ട്ട് ചെയ്തയാള്‍ക്ക് പാരിതോഷികം നല്‍കുന്നതിലും തദ്ദേശ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തരുത്. ഇത് ദൈനംദിനം പരിശോധിക്കാന്‍ സംസ്ഥാന തലത്തില്‍ സംവിധാനം സജ്ജമാക്കുമെന്നും മന്ത്രി എം.ബി.രാജേഷ് അറിയിച്ചു.

9466700800 എന്ന വാട്‌സാപ് നമ്പറിലേക്കാണ് മാലിന്യം വലിച്ചെറിയുന്നത് കണ്ടാല്‍ അയക്കേണ്ടത്.

25% പാരിതോഷികം

മാലിന്യം വലിച്ചെറിയുന്നവരുടെ ലഭ്യമായ വിവരങ്ങള്‍, വാഹന നമ്പര്‍, ഫോട്ടോ, സ്ഥലം തുടങ്ങിയവയാണ് വാട്‌സാപ്പിലൂടെ അറിയിക്കേണ്ടത്. മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 25% (പരമാവധി 2,500 രൂപ) വിവരം നല്‍കിയവര്‍ക്ക് പാരിതോഷികമായി ലഭിക്കും.

 

‘Pollution Free New Kerala’: If notice violation take a photo and send it You will be rewarded

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക