18
Jun 2025
Sun
18 Jun 2025 Sun
Rahul Gandhi

ന്യൂഡല്‍ഹി: വോട്ടെടുപ്പില്‍ നടക്കുന്ന തട്ടിപ്പുകള്‍ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. (If you have nothing to hide, then reply: Rahul challenges Election Commission) കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്ര നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വലിയ തിരിമറി നടന്നതായി രാഹുല്‍ ആരോപിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതോടെയാണ് രൂക്ഷ പ്രതികരണവുമായി രാഹുല്‍ രംഗത്തെത്തിയത്. നിങ്ങള്‍ ഭരണഘടനാ സ്ഥാപനമാണെന്നും ഗൗരവതരമായ ചോദ്യങ്ങളില്‍ ഇടനിലക്കാരെവെച്ച് മറുപടി പറയുകയല്ല വേണ്ടതെന്നും രാഹുല്‍ ഗാന്ധി എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

ഒളിക്കാന്‍ ഒന്നുമില്ലെങ്കില്‍ ലേഖനത്തില്‍ താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് തെളിയിക്കുകയുമാണ് വേണ്ടത്.. ലോക്സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര അടക്കമുള്ള നിയമസഭകളിലേക്കും നടന്ന തിരഞ്ഞെടുപ്പുകളിലെ വോട്ടിങ് സ്ളിപ് അടക്കം പുറത്തുവിടാന്‍ കഴിയുമോ എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

ALSO READ: നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം: പരിക്കേറ്റ ഒരാളുടെ നില ഗുരുതരം; കേസെടുത്ത് പൊലീസ്; നിലമ്പൂരിൽ റോഡ് ഉപരോധിച്ചു യുഡിഎഫ് പ്രവർത്തകർ 

മഹാരാഷ്ട്രയില്‍ പോളിങ് നടന്ന ദിവസം വൈകിട്ട് അഞ്ച് മണിക്ക് ശേഷമുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാകണം. ഒഴിഞ്ഞുമാറുന്നത് നിങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും. സത്യം പറയാന്‍ തയ്യാറാകൂ എന്നും രാഹുല്‍ ഗാന്ധി എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

നേരത്തേ ‘ദി ഇന്ത്യന്‍ എക്സ്പ്രസി’ല്‍ എഴുതിയ ലേഖനത്തില്‍ മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ഒത്തുകളി നടന്നിരുന്നുവെന്ന് രാഹുല്‍ ഗാന്ധി വിശദമായി എഴുതിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിനുള്ള പാനല്‍ അട്ടിമറിച്ചു എന്നതടക്കമുള്ള ഗുരുതര ആരോപണമായിരുന്നു രാഹുല്‍ ഉന്നയിച്ചത്. വ്യാജ വോട്ടര്‍മാരെ ഉപയോഗിച്ച് വോട്ടര്‍ പട്ടിക പെരുപ്പിച്ചുവെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

ലേഖനം വലിയ രീതിയില്‍ ചര്‍ച്ചയായതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിക്കാന്‍ തയ്യാറായത്. രാഹുലിന്റെ അവകാശവാദം അസംബന്ധമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്.

വോട്ടര്‍മാരില്‍ നിന്ന് പ്രതികൂലമായ വിധിയുണ്ടായാല്‍ പക്ഷപാതപരമാണെന്ന് പറഞ്ഞ് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും കമ്മീഷന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എക്സിലൂടെയുള്ള രാഹുലിന്റെ പ്രതികരണം.