കുവൈത്ത് സിറ്റി: കുവൈത്തില്‍ അനുമതി ഇല്ലാതെ നടത്തിയ ആഘോഷ പരിപാടി ആഭ്യന്തര മന്ത്രി നേരിട്ടെത്തി നിര്‍ത്തി വെപ്പിച്ചു.(Illegal DJ party n Kuwait; The minister came directly and stopped) സംഘാടകരെയും പരിപാടിക്ക് നേതൃത്വം നല്‍കിയവരെയും കസ്റ്റിഡിയിലെടുത്തു. ഉത്തരേന്ത്യക്കാര്‍ തിങ്ങി താമസിക്കുന്ന സാല്‍മിയയില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം.
|
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിപാടി നടക്കുന്ന ഹാളിനു മുന്നില്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. സാല്‍മിയ ഏരിയയിലെ ഒരു ഗെയിമിംഗ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ് സെന്ററില്‍ നിന്നാണ് ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിന് ഡിജെ പാര്‍ട്ടിയെക്കുറിച്ച് വിവരം ലഭിച്ചത്.
വൈകീട്ട് പരിപാടി ആരംഭിച്ചതോടെ ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്ല യൂസുഫ് നേരിട്ട് സ്ഥലത്തെത്തി പരിപാടി നിര്‍ത്തി വെക്കാന്‍ ഉത്തരവിടുകയായിരുന്നു.
ALSO READ: ഉമര്‍ ഫൈസിക്കെതിരേ പോലീസ് കേസ്: ലീഗിനെതിരേ സമസ്ത് നേതാക്കള്‍
പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവരോട് പിരിഞ്ഞു പോകുവാന്‍ ആവശ്യപ്പെട്ട മന്ത്രി തൊഴിലാളികള്‍ ഉള്‍പ്പെടെ സംഘാടകരെ കസ്റ്റഡിയില്‍ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഇവര്‍ക്കെതിരെ രാജ്യത്തിന്റെ പരമ്പരാഗത സദാചാര നിയമം ലംഘിക്കല്‍, മനുഷ്യക്കടത്ത് മുതലായ കുറ്റങ്ങള്‍ ചുമത്തും. ഡിജെ ലൈറ്റുകള്‍ സജ്ജീകരിച്ച ഹാളില്‍ ഡി ജെ ഡാന്‍സ് നടക്കുന്നതിനു ഇടയിലാണ് മന്ത്രി എത്തിയത്.
എന്നാല്‍, സംഘാടകര്‍ ഏത് രാജ്യക്കാരാണെന്ന വിവരം മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. ദീപാവലിയുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പ്രദേശത്ത് താമസിക്കുന്നവര്‍ സൂചിപ്പിച്ചു. എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.





