|
തിരുവണ്ണാമലൈ: 80 വര്‍ഷത്തോളം ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ച ദലിതുകള്‍ക്ക് പ്രവേശനം അനുവദിച്ച് തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലാ ഭരണകൂടം. 300ലധികം ആളുകള്‍ക്കാണ് ഇന്ന് ഭരണകൂടം ക്ഷേത്രത്തില്‍ പ്രവേശനം നല്‍കിയത്. ഗ്രാമത്തിലെ 12 ഓളം മുന്നോക്ക ജാതി സംഘടനകളുടെ എതിര്‍പ്പുകളെ അവഗണിച്ചായിരുന്നു പ്രവേശനം. ക്ഷേത്രത്തിന് മുന്നില്സംഘര്ഷാവസ്ഥ നിലനില്‍ക്കുയാണ്. ക്ഷേത്രത്തിന് മുന്നില്‍ കനത്ത പോലിസ് സന്നാഹവുമുണ്ട്. ക്ഷേത്രം മുദ്രവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രബല സമുദായത്തില്‍പ്പെട്ട 750-ലധികം പേര് പ്രതിഷേധവുമായി രംഗത്തുണ്ട്. ഇതേ തുടര്‍ന്നാണ് പോലിസിനെ വിന്യസിച്ചത്.
500-ഓളം പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന തെന്മുടിയന്നൂര് ഗ്രാമത്തില്‍ 80 വര്‍ഷത്തിലേറെയായി ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചിട്ട്. 200 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്ത മാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെ പ്രാര്‍ത്ഥിക്കാന്‍ അവകാശമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അതില്‍ മാറ്റം വരികയായിരുന്നു.
സംസ്ഥാനത്ത് അടുത്തിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. പുതുക്കോട്ട ജില്ലയിലും ക്ഷേത്രപ്രവേശനം നിഷേധിച്ച ഒരു സംഘത്തിന് ജില്ലാ കലക്ടര്‍ പ്രവേശനം നല്‍കിയിരുന്നു.



