മക്ക മേഖല കൂടുതല്‍ ഹരിതാപമാകുന്നു, പച്ചപ്പില്‍ 600 ശതമാനം വര്‍ധനവ്
|
മക്ക: പ്രദേശവാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും കണ്‍കുളിര്‍മ നല്‍കി മക്ക മേഖലയില്‍ പച്ച പുതക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇടക്കിടെ പെയ്ത മഴയില്‍ മക്കയിലും പരിസരങ്ങളിലും പതിവില്ലാത്തവിധം ചെടികളും സസ്യലതാദികളും മുളച്ചു പൊങ്ങിയിരിക്കുകയാണ്. മുന്‍ വര്‍ഷത്തേതില്‍നിന്ന് വ്യത്യസ്തമായി 600 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. മക്ക മേഖലയുടെ ആകെ പ്രദേശത്ത് 17.1 ശതമാനം ഇടത്തും പച്ചപ്പുണ്ട്.
2023 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള അഞ്ച് മാസങ്ങളില്‍ മക്ക മേഖലയിലെ സസ്യജാലങ്ങളുടെ വിസ്തൃതി 600% വര്‍ദ്ധിച്ചതായി ദേശീയ സസ്യ വികസനത്തിനും മരുഭൂവല്‍ക്കരണത്തിനും വേണ്ടിയുള്ള ദേശീയ കേന്ദ്രം അറിയിച്ചു. ഈ കാലയളവിലെ മഴയുടെ തോത് 200 മില്ലിമീറ്ററിലെത്തി. മക്ക മേഖലയിലെ 26.2 ആയിരം ചതുരശ്ര കിലോമീറ്ററിലേക്ക് പച്ചപ്പ് വ്യാപിച്ചു. റിമോട്ട് സെന്‍സിംഗ് ഡാറ്റയുടെ വിശകലനത്തില്‍, ഓഗസ്റ്റ് മാസത്തില്‍ മക്കയിലെ സസ്യജാലങ്ങളുടെ ആകെ വിസ്തീര്‍ണ്ണം 3.5 ആയിരം ചതുരശ്ര കിലോമീറ്ററായി. ഇത് പ്രദേശത്തിന്റെ മൊത്തം വിസ്തൃതിയുടെ 2.3 ശതമാനത്തെ പ്രതിനിധീകരിക്കുന്നതായി കേന്ദ്രം വിശദീകരിച്ചു. തുടര്‍ന്നുള്ള മാസങ്ങളില്‍ മഴയുടെ തോത് ക്രമാതീതമായി വര്‍ദ്ധിച്ചു. സമാന്തരമായ പര്‍വതപ്രദേശങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളിലും പച്ചപ്പ് പടര്‍ന്നു പിടിച്ചു. തായിഫ്, അല്‍ലെയ്ത്ത്, അല്‍ജമൂം, അല്‍കാമില്‍, ഖുലൈസ് എന്നിവടങ്ങളിലും മഴ വ്യാപിച്ചു.
തുടര്‍ച്ചയായി മഴ ലഭിച്ചതോടെ വഴിവക്കുകളിലൊക്കെ പുല്ലുകളും ചെടികളും വളരാന്‍ തുടങ്ങി. കാട്ടു തീ പടര്‍ന്നു പിടിക്കുന്നതിനെ കുറിച്ച് സൗദി പരിസ്ഥിതി സംരക്ഷണകേന്ദ്രം കഴിഞ്ഞ വര്‍ഷം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
Areas of the Makkah region covered by vegetation grew by more than 600 percent during the past five months thanks to the rainy season, Saudi Arabia’s National Center for Vegetation Development and Combating Desertification said.


