ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരം: 15 അംഗ ടീമില്‍ ഏക മലയാളിയായി സഹല്‍
|
ന്യൂഡല്‍ഹി: 2026ലെ ഫിഫലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള 15 അംഗ അന്തിമടീമില്‍ ഇടംപിടിച്ച് മലയാളി സൂപ്പര്‍താരം സഹല്‍ അബ്ദുസ്സമദ്. ഖത്തറിനും കുവൈത്തിനുമെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെയാണ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് പ്രഖ്യാപിച്ചത്.
ആദ്യപട്ടിക ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. മുംബൈ സിറ്റിയും മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ ഐ.എസ്.എല്‍ ഫൈനല്‍ നടക്കാനിരിക്കുന്നുണ്ടെന്നതിനാല്‍ ഈ രണ്ട് ടീമില്‍ നിന്നുമുള്ള താരങ്ങളെ ആദ്യപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതോടെ രണ്ടാംപട്ടിക വൈകിപ്പിക്കുകയായിരുന്നു. ആദ്യ ലിസ്റ്റില്‍ ഉള്‍പ്പെട്ട 26 താരങ്ങള്‍ ഈമാസം 10നും രണ്ടാം പട്ടികയില്‍ ഉള്‍പ്പെട്ട 15 താരങ്ങള്‍ 15നും ഭുവനേശ്വറിലെ ക്യാംപിനൊപ്പം ചേരും.
ജൂണ്‍ ആറിന് കൊല്‍ക്കത്തയില്‍ കുവൈത്തിനെതിരേയും ജൂണ്‍ 11ന് ഖത്തറിനെതിരേയുമാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍. നാലു കളികളില്‍ നിന്ന് നാലു പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാമതാണ് ഇന്ത്യയുടെ സ്ഥാനം. ഗ്രൂപ്പില്‍ ആദ്യമെത്തുന്ന രണ്ട് ടീമുകളാണ് ലോകകപ്പ് യോഗ്യതാ മത്സരത്തിലെ മൂന്നാം റൗണ്ടില്‍ പ്രവേശിക്കുക. ഇതോടൊപ്പം 2027ല്‍ സഊദി അറേബ്യയില്‍ നടക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടുകയും ചെയ്യും.
15 അംഗ ടീംഗോള്‍
കീപ്പര്‍മാര്‍: ഫുര്‍ബ ടെംപ. ലാച്ചെന്‍പ, വിശാല്‍ കെയ്ത്ത്.
പ്രതിരോധ താരങ്ങള്‍: ആകാശ് മിശ്ര, അന്‍വര്‍ അലി, മെഹ്താബ് സിങ്, രാഹുല്‍ ഭെക്കെ, സുഭാശിഷ് ബോസ്.
മദ്ധ്യനിര താരങ്ങള്‍: അനിരുദ്ധ് ഥാപ്പ, ദീപക് താംഗ്രി, ലാലെങ്മാവിയ റാള്‍റ്റെ, ലല്ലിയന്‍സുവാലാ ഛാങ്‌തെ, ലിസ്റ്റന്‍ കൊളാസോ, സഹല്‍ അബ്ദുല്‍ സമദ്.
മുന്നേറ്റ താരങ്ങള്‍: മന്‍വീര്‍ സിങ്, വിക്രം പ്രതാപ് സിങ്
India announce probable FIFA WC Qualifiers squad sahal included
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





