19
May 2024
Wed
19 May 2024 Wed
CAA implementation

ന്യൂഡല്‍ഹി: രാജ്യത്ത് പൗത്വ ഭേദഗതി നിയമപ്രകാരമുള്ള അപേക്ഷകള്‍ പരിണിച്ചു തുടങ്ങി. ആദ്യം അപേക്ഷിച്ച പതിനാലുപേര്‍ക്ക്് സിഎഎ പ്രകാരം ആഭ്യന്തരമന്ത്രാലയം പൗരത്വം നല്‍കിയി. കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാര്‍ ഭല്ല ന്യൂഡല്‍ഹിയില്‍ രേഖകള്‍ അപേക്ഷകര്‍ക്ക് കൈമാറി. ( India implimented CAA – Updates  )

whatsapp സിഎഎ പ്രകാരമുള്ള അപേക്ഷകള്‍ പരിഗണിച്ചു തുടങ്ങി; ആദ്യമായി പൗരത്വം നല്‍കിയത് 14 പേര്‍ക്ക്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2024ലെ പൗരത്വ ഭേദഗതി ചട്ടങ്ങളുടെ വിജ്ഞാപനത്തിനുശേഷമുള്ള ആദ്യ സെറ്റ് പൗരത്വ സര്‍ട്ടിഫിക്കറ്റുകളാണ് ഇന്ന് നല്‍കിയതെന്ന് ആഭ്യന്ത്രമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

പാകിസ്താന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് പുതിയ പൗരത്വ നിയമം. മുന്‍പ് കുറഞ്ഞതു 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണു പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറു വര്‍ഷമായി ചുരുക്കും. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന രാജ്യത്തെ ആദ്യ നിമമാണിത്.

വീസ, പാസ്പോര്‍ട്ട് തുടങ്ങിയ രേഖകളില്ലാതെ വിദേശരാജ്യങ്ങളില്‍നിന്നു വന്ന് ഇന്ത്യയില്‍ താമസിക്കുന്നവരെ നിലവിലെ നിയമമനുസരിച്ച് അനധികൃത കുടിയേറ്റക്കാരായാണു പരിഗണിക്കുന്നത്. അത്തരക്കാര്‍ക്ക് പൗരത്വാവകാശം നല്‍കാനുള്ളതാണു പുതിയ പൗരത്വനിയമ ഭേദഗതി. എന്നാല്‍, അങ്ങിനെ പൗരത്വം നല്‍കുന്നതില്‍ നിന്ന് മുസ്ലിംകളെ മാത്രം ഒഴിവാക്കിയത് ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്നാണ് വിമര്‍ശനം.
———

Also Watch This

 

\