15
May 2025
Fri
15 May 2025 Fri
India to strengthen cooperation with Taliban

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരുമായി സഹകരണം ശക്തമാക്കാന്‍ ധാരണയിലെത്തി ഇന്ത്യ. (India to strengthen cooperation with Taliban government) വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ താലിബാന്‍ വിദേശകാര്യമന്ത്രിയുമായി ഇക്കാര്യത്തില്‍ ധാരണയിലെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യമായാണ് താലിബാന്‍ സര്‍ക്കാരിന്റെ ആക്ടിങ് വിദേശകാര്യമന്ത്രിയുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ചര്‍ച്ച നടത്തുന്നത്. ഫോണിലാണ് ഇരുവരും വിവരങ്ങള്‍ കൈമാറിയത്.

അഫാഗാനികള്‍ക്ക് വിസ നല്‍കുന്നത് വീണ്ടും തുടങ്ങുന്നത് ആലോചിക്കാമെന്ന് ഇന്ത്യ അറിയിച്ചതായി താലിബാന്‍ പ്രസ്താവനയില്‍ അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരായ നിലപാടെടുത്തതിന് ഇന്ത്യ നന്ദി അറിയിച്ചു.

ALSO READ: പട്ടിണിയില്‍ പൊറുതിമുട്ടുന്ന ഗസയില്‍ ഇസ്രായേല്‍ നരനായാട്ട്; 24 മണിക്കൂറിനിടെ ബോംബിട്ട് കൊന്നത് 150ഓളം പേരെ

ജയിലിലുള്ള അഫ്ഗാനികളെ ഇന്ത്യ വിട്ടയക്കണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടു. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിന്റെ നടപടി അഭിനന്ദനാര്‍ഹമാണെന്ന് എസ് ജയ്ശങ്കര്‍ എക്‌സില്‍ കുറിച്ചു.

അഫ്ഗാനിലെ താലിബാന്‍ ആക്ടിങ് വിദേശകാര്യമന്ത്രി മൗലവി അമീര്‍ ഖാന്‍ മുത്തഖിയുമായി സംസാരിച്ചുവെന്നും അഫ്ഗാനിലെ ജനങ്ങളുമായി പരമ്പരാഗതമായി തുടരുന്ന സൗഹൃദത്തെക്കുറിച്ച് അടക്കം സംസാരിച്ചുവെന്നും എസ് ജയ്ശങ്കര്‍ പറഞ്ഞു.

അഫ്ഗാനിലെ ജനങ്ങളുടെ വികസനകാര്യങ്ങളിലടക്കം പിന്തുണ തുടരുമെന്നും അഫ്ഗാനുമായുള്ള സഹകരണം തുടരുന്ന കാര്യങ്ങളും ചര്‍ച്ചയായെന്നും എസ് ജയ്ശങ്കര്‍ വ്യക്തമാക്കി.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ താലിബാന്‍ ഭരണകൂടം അപലപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജയശങ്കര്‍ മുത്തഖിയെ വിളിച്ചത് എന്നതും ശ്രദ്ധേയമാണ്. ഇതാദ്യമായാണ് മന്ത്രിതലത്തില്‍ താലിബാനുമായി ഇന്ത്യ ബന്ധപ്പെടുന്നത്.