ഇന്ത്യ -ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം
|
ന്യൂഡല്‍ഹി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി 20 പരമ്പരക്ക് ഇന്ന് തുടക്കം. വൈകിട്ട് ഏഴരയ്ക്ക് ഡര്‍ബനിലാണ് ആദ്യ മത്സരം. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര 4 – 1ന് ജയിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ കളത്തിലെത്തുക. സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിക്കുന്നത്. ഇന്ത്യയുടെ മുന്‍നിര താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, മുഹമ്മദ് ഷമി എന്നിവര്‍ പരമ്പരയില്‍ കളിക്കില്ല. ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ഇശാന്‍ കിഷന്‍, മുഹമ്മദ് സിറാജ് എന്നിവരെ നിലനിര്‍ത്തിയിട്ടുണ്ട്.
ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ടോപ് സ്‌കോററെങ്കിലും ഗില്‍ തിരിച്ചെത്തുന്നതോടെ റുതുരാജ് ഗെയ്ക്‌വാദിനായിരിക്കും സ്ഥാനം നഷ്ടമാവുക. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിങ്കു സിംഗ് എന്നിവരായിരിക്കും മറ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍. വിക്കറ്റിന് പിന്നില്‍ ഇഷാന്‍ കിഷന് തന്നെയായിരിക്കും സാധ്യത. സ്പിന്‍ നിരയില്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ രവീന്ദ്ര ജ!ഡേജക്കൊപ്പം ട്വന്റി 20യിലെ ഒന്നാം റാങ്കുകാരന്‍ രവി ബിഷ്‌ണോയിയെയും പ്രതീക്ഷിക്കാം. പേസ് നിരയില്‍ മുഹമ്മദ് സിറാജിനൊപ്പം മുകേഷ് കുമാറും അര്‍ഷദീപ് സിംഗും ഇടംപിടിക്കും.
ക്യാപ്റ്റന്‍ തെംബ ബാവുമയ്ക്ക് വിശ്രമം നല്‍കിയതിനാല്‍ ഏയ്ഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. ക്വിന്റന്‍ ഡി കോക്ക് ഇല്ലെങ്കിലും ഡേവിഡ് മില്ലര്‍, ഹെന്‍ട്രിച്ച് ക്ലാസന്‍, റീസെ ഹെന്‍ട്രിക്‌സ് എന്നീ വമ്പനടിക്കാരാല്‍ സമ്പന്നമാണ് പ്രോട്ടീസ് ബാറ്റിംഗ് നിര. എന്നാല്‍ പേസ് നിരയുടെ കാര്യത്തില്‍ ആശങ്കയുണ്ട്. സ്റ്റാര്‍ പേസര്‍ കാഗിസോ റബാഡ വിശ്രമത്തിലാണ്. ആന്റിച്ച് നോര്‍ക്കിയക്ക് പിന്നാലെ ലുങ്കി എങ്കിടിക്ക് പരിക്കേറ്റത് കനത്ത തിരിച്ചടിയിരിക്കുന്നു. ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ജെറാള്‍ഡ് കോര്‍ടീസിയയായിരിക്കും ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയെ നയിക്കുക.
ടീം ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പിനുള്ള തയ്യാറെടുപ്പ് കൂടിയാണിത്. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയും തുടര്‍ന്ന് മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യദക്ഷിണാഫ്രിക്ക പര്യടനത്തിലുള്ളത്. ഏകദിന പരമ്പരയില്‍ കെ എല്‍ രാഹുല്‍ ടീമിനെ നയിക്കും. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.


