16
Jun 2024
Sun
16 Jun 2024 Sun
Canada job search

ഒട്ടാവ: പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്ത് സമ്പാദിക്കാം എന്ന വ്യാമോഹത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുകയാണ്. (Indian students seeking jobs in Canada; Hundreds of people showed up for restaurant job interviews)തുടക്കത്തില്‍ പോയ പലര്‍ക്കും വലിയ പ്രയാസമില്ലാതെ പാര്‍ട്ട് ടൈം ജോലി തരപ്പിട്ടിരുന്നു. എന്നാല്‍, അവസരങ്ങള്‍ തേടി കടല്‍ കടക്കുന്നവരുടെ എണ്ണം കൂടിയതോടെ വാഗ്ദാനങ്ങളില്‍ പറയുന്നതു പോലെയല്ല കാര്യങ്ങള്‍ എന്ന് വ്യക്തമാവുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഇന്ത്യക്കാരാണ് മാസങ്ങളായി ജോലി തേടി അലയുന്നത്. കാനഡയില്‍ തൊഴില്‍ വിപണിയിലെ പ്രതിസന്ധി വെളിവാക്കുന്ന വിഡിയോ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്. കാനഡയിലെ റസ്റ്ററന്റ് ശൃംഖലയായ ടിം ഹോര്‍ട്ടന്റെ ജോബ് ഫെയറിനായി എത്തിയത് നൂറുകണക്കിന് ഇന്ത്യക്കാരാണെന്ന് വിദ്യാര്‍ഥിയായ നിഷാന്ത് പറയുന്നു. കാനഡയിലെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും നിഷാന്തിന് ഒരു ജോലി ലഭിച്ചില്ല.

 

View this post on Instagram

 

A post shared by Nishat (@heyiamnishat)


കാനഡയില്‍ ആറ് മാസമായി ഒരു പാര്‍ട്ട് ടൈം ജോലിക്ക് ശ്രമിച്ചിട്ടും അത് ലഭിച്ചില്ലെന്ന് നിഷാന്ത് പറയുന്നു. ഒരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയോടാണ് താന്‍ ടിം ഹോര്‍ട്ടന്റെ ജോബ് ഫെയറിന് പോയത്. 30 മിനിറ്റിന് മുമ്പ് തന്നെ സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍, ഒരു നീണ്ട വരിയാണ് അവിടെ തന്നെ വരവേറ്റതെന്ന് നിഷാന്ത് പറയുന്നു.

രണ്ട് ഡോളര്‍ മുടക്കി സി.വി പ്രിന്റെടുത്ത് കടുത്ത തണുപ്പ് സഹിച്ചാണ് അവിടേക്ക് പോയത്. താന്‍ ചെല്ലുമ്പോഴേക്കും നൂറോളം വിദ്യാര്‍ഥികളാണ് അവിടെ ഉണ്ടായിരുന്നത്. ഞങ്ങളില്‍ നിന്നും സി.വി വാങ്ങിവച്ചതിന് ശേഷം ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അറിയിക്കാമെന്ന് മറുപടിയാണ് റസ്റ്ററന്റില്‍ നിന്നും ലഭിച്ചതെന്നും നിഷാന്ത് പറഞ്ഞു. ഇതിന് ശേഷം റസ്റ്ററന്റ് ശൃംഖലയുടെ മറ്റൊരു ഔട്ട്‌ലെറ്റിലും ഇന്‍ര്‍വ്യു ഉണ്ടെന്നും അതിന് വേണ്ടി താന്‍ പോവുകയാണെന്നും വിഡിയോയില്‍ നിഷാന്ത് പറയുന്നുണ്ട്.

ജൂണ്‍ 12ന് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം റീലിന് ഒരു മില്യണ്‍ കാഴ്ചക്കാരുണ്ട്. കാനഡയില്‍ ജോലി കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് ഇന്‍സ്റ്റഗ്രാം റീലിന് വന്ന മിക്ക കമന്റുകളിലും പറയുന്നത്.