ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ ഇന്ന്; സൂര്യന്റെ രഹസ്യങ്ങള്‍ തേടി കുതിപ്പ് തുടര്‍ന്ന് ആദിത്യ L1
|
ബെംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍1ന്റെ ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ ഇന്ന്. ഭൂമിയുടെ ഏറ്റവും അടുത്തഭ്രമണപഥത്തില്‍ നിന്ന് അടുത്ത ഭ്രമണപഥത്തിലേക്ക് രാവിലെ 11.45നാണ് ഉപഗ്രഹം ഉയര്‍ത്തുന്നത്. ഭൂമിയോട് ഏറ്റവും അടുത്ത വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ നിന്ന് ദീര്‍ഘവൃത്താകൃതിയിലുള്ള അടുത്ത ഭ്രമണപദത്തിലേക്ക് ഉയര്‍ത്തുകയാണ് എഎസ്ആര്‍ഒയുടെ ഇന്നത്തെ ലക്ഷ്യം.
തുടര്‍ന്ന് മൂന്നു തവണ കൂടി ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയര്‍ത്തും. 16 ദിവസം ഭൂമിയുടെ ഭ്രമണത്തില്‍ സഞ്ചരിച്ച ശേഷമായിരിക്കും ആദിത്യയുടെ തുടര്‍യാത്ര. 125 ദിവസം സഞ്ചരിച്ചു ഡിസംബറില്‍ പേടകം ലക്ഷ്യസ്ഥാനമായ ലഗ്രാഞ്ച പോയന്റില്‍ എത്തും. 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ലക്ഷ്യസ്ഥലം. സൂര്യനെ കൊറോണയെ പറ്റിയും താപനിലയെ പറ്റിയും സൗരക്കാറ്റിനെ പറ്റിയും അഞ്ചു വര്‍ഷം ആദിത്യ പഠിക്കും. ഏഴു പേലോഡുകളാടു ഗവേഷണത്തിനായി ആദിത്യയില്‍ ഒരുക്കിയത്.
ഇന്നലെ രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. സൗരവാതങ്ങള്‍, കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷന്‍ തുടങ്ങിയ സൗരപ്രതിഭാസങ്ങളെ പറ്റി പഠിക്കുകയാണ് പേടകത്തിന്റെ ലക്ഷ്യം. ൗരാന്തരീക്ഷത്തിന്റെ മുകള്‍ഭാഗം ചൂടാകുന്നതും അതു സൃഷ്ടിക്കുന്ന റേഡിയേഷന്‍ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠനവിധേയമാക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





