15
Jan 2025
Mon
15 Jan 2025 Mon
India's proud Olympian Neeraj Chopra gets married

 

whatsapp ഇന്ത്യയുടെ അഭിമാനമായ ഒളിംപ്യന്‍ നീരജ് ചോപ്ര വിവാഹിതനായി; വധു ഹിമാനി മോര്‍ | Photos
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ഇരട്ട ഒളിംപിക്‌സ് മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ നീരജ് ചോപ്ര വിവാഹിതനായി. ടെന്നീസ് താരവും അമേരിക്കയില്‍ വിദ്യാര്‍ഥിയുമായ ഹിമാനി മോറാണ് ജീവിത പങ്കാളി. ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.

‘ജീവിതത്തിലെ പുതിയ അധ്യായം കുടുംബത്തോടൊപ്പം ആരംഭിക്കുന്നു. ഈ നിമിഷത്തിലേക്ക് ഞങ്ങളെ എത്തിച്ച എല്ലാവര്‍ക്കും നന്ദി. സ്‌നേഹത്താല്‍ ബന്ധിക്കപ്പെട്ട് എന്നേക്കും സന്തോഷത്തോടെ’ എന്ന കുറിപ്പോടെ താരം ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കിട്ടു.

വിവാഹ ചടങ്ങുകളുടേയും അമ്മ ആശീര്‍വദിക്കുന്നതിന്റേയും ചിത്രങ്ങളാണ് താരം പങ്കിട്ടത്. സുഹൃത്തുക്കള്‍ക്കും മറ്റു അടുത്തവര്‍ക്കുമായി വിവാഹ സത്കാരം അടുത്ത ദിവസം നടത്തുമെന്നു താരത്തിന്റെ അമ്മാവന്‍ അറിയിച്ചു.

ഇതുവരെ ഒരു സൂചനയും നല്‍കാതെ തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു നീരജിന്റെ വിവാഹവാര്‍ത്ത ആരാധകര്‍ കേട്ടത്. ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും എക്‌സിലും ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

 


ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നു ഫിസിക്കല്‍ എജ്യുക്കേഷനില്‍ ബിരുദം നേടിയ ഹിമാനി , സ്‌പോര്‍ട്‌സ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. ടെന്നീസ് കരിയറുമായി ബന്ധപ്പെട്ട് ഹിമാനി ഫ്രാംക്ലിന്‍ പിയേഴ്‌സ് യുനിവേഴ്‌സിറ്റി ടീമിന്റെ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തിച്ചുവരികയാണ്. നേരത്തെ അമേരിക്കയിലെ ആംഹെര്‍സ്റ്റ് കോളജ് ടെന്നീസ് ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്.

ജാവലിന്‍ ത്രോയില്‍ ഒളിംപിക്‌സ് സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടിയ താരമാണ് നീരജ്. അത്‌ലറ്റിക്‌സില്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യക്കായി ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടവും നീരജിനു സ്വന്തം.

India’s proud Olympian Neeraj Chopra gets married

\