18
Jun 2025
Sun
18 Jun 2025 Sun
Instagram influencer remanded over derogatory remarks about Prophet Muhammad and Islam

മുംബൈ: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് പ്രതികരിക്കവെ ഇസ്ലാമിനെയും പ്രവാചകനെയും മോശമായി അവഹേളിച്ച മുംബൈയിലെ നിയമ വിദ്യാര്‍ഥിനിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫഌവന്‍സറുമായ ഷര്‍മിഷ്ഠ പനോലിയെ ജയിലിലടച്ചു. വെള്ളിയാഴ്ച രാത്രി കൊല്‍ക്കത്ത പൊലിസ് ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നാണ് വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്ത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ ഇന്ന് പുലര്‍ച്ചെ റിമാന്‍ഡ് ചെയ്ത് ജയിലടക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

22 കാരിയായ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സറെ ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് കൊല്‍ക്കത്ത പോലീസ് നേരത്തെ അറസ്റ്റ് ചെയ്യുകയും ട്രാന്‍സിറ്റ് റിമാന്‍ഡില്‍ കൊല്‍ക്കത്തയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് അവരെ കൊല്‍ക്കത്തയിലെ സിറ്റി കോടതിയില്‍ ഹാജരാക്കി. ഈ വിഷയത്തില്‍ വിശദമായ വാദം കേട്ട ശേഷം ജൂണ്‍ 13 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ജയിലിലടക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ നിശബ്ദത പാലിക്കുകയാണെന്ന് ആരോപിച്ച് മെയ് 14ന് എക്‌സില്‍ പങ്കുവച്ച വിഡിയോയിലാണ് പ്രവാചകനെയും ഇസ്ലാം മതത്തെയും അതിനിന്ദ്യമായ ഭാഷയില്‍ അവഹേളിക്കുന്ന ഉള്ളടക്കം ഷര്‍മിഷ്ഠ പങ്കുവച്ചത്. സംഭവം വലിയ വിവാദമാകുകയും പ്രതിഷേധം ശക്തമാകുകയും അസദുദ്ദീന്‍ ഉവൈസിയുള്‍പ്പെടെയുള്ളവര്‍ രംഗത്തുവരികയും ചെയ്തതോടെ വിദ്യാര്‍ഥിനി മാപ്പുപറഞ്ഞിരുന്നു. പാക് പൗരന്‍ അപമാനിച്ചപ്പോഴാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്നായിരുന്നു വിദ്യാര്‍ഥിനിയുടെ വാദം. വിഡിയോ വിദ്യാര്‍ഥിനി നീക്കംചെയ്യുകയുമുണ്ടായി. ഇവര്‍ക്കെതിരായ കൂട്ട പരാതിയില്‍ ബി.എന്‍.എസ് സെക്ഷന്‍ 196 (മത സമൂഹങ്ങള്‍ക്കിടയില്‍ ശത്രുതയോ വളര്‍ത്തല്‍), 299 (മതവികാരങ്ങളെ മനപ്പൂര്‍വം പ്രകോപിപ്പിക്കല്‍), 353 (ക്രമസമാധാനം തകര്‍ക്കാന്‍ മനപ്പൂര്‍വം ശ്രമിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലിസ് കേസെടുത്തിരുന്നത്.

വിഷയത്തില്‍ പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്‌തെങ്കിലും രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ പോലീസ് ആദ്യം അവര്‍ക്ക് ഒരു നോട്ടീസ് അയച്ചു. അപ്പോഴേക്കും അവര്‍ ഗുരുഗ്രാമില്‍ ഒളിവില്‍ പോയതിനാല്‍ അത് പരാജയപ്പെട്ടു. ശേഷം അവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതിനൊടുവിലാണ് ഗുരുഗ്രാമില്‍ പോയി അറസ്റ്റ്‌ചെയ്തത്.

 

A city court on Saturday remanded Sharmistha Panoli, a law student and an Instagram influencer who made derogatory remarks against Prophet Muhammad and Islam. She was arrested by Kolkata Police on charges of hurting the religious sentiments of a particular community.