തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം. പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും. ആര്‍എസ്എസ് ബന്ധവും തൃശൂര്‍ പൂരം പൊലീസ് അലങ്കോലമാക്കിയെന്ന ആരോപണവുമടക്കം അന്വേഷണ പരിധിയിലുണ്ട്.
|
ആരോപണുന്നയിച്ചിരുന്ന എംഎല്‍എ പി വി അന്‍വറിന്റെയും എം ആര്‍ അജിത് കുമാറിന്റെയും മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.
അജിത് കുമാറിന്റെ മൊഴിയെടുപ്പില്‍ ആര്‍എസ്എസ് നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച ചോദ്യങ്ങളൊന്നും ഉണ്ടായില്ലെന്നാണ് വിവരം. വിശദമായ ചോദ്യങ്ങളുമായി വീണ്ടും അജിത് കുമാറിന്റെ മൊഴിയെടുക്കുമെന്നും വിവരമുണ്ട്.
ALSO READ: സ്‌കൂളിലെ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുളത്തില്‍ വീണ് മരിച്ചു
അതേസമയം തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ അന്വേണത്തിന്റെ റിപ്പോര്‍ട്ട് കൈമാറാന്‍ തയ്യാറാണെന്ന് അജിത് കുമാര്‍ അറിയിച്ചിട്ടുണ്ട്. അന്‍വറിന്റെ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തെ സമയമാണ് ഡിജിപിക്ക് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.


