ഇടുക്കി: കുഴിച്ചു മൂടിയ നവജാത ശിശുവിന്റെ ജഡം പുറത്തെടുത്ത് കത്തിച്ച ശേഷം പുഴയിൽ ഒഴുക്കിയെന്ന് നിധീഷ്.കട്ടപ്പന ഇരട്ടകൊലപാതക കേസിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേയ്ക്ക്. കട്ടപ്പനയിലെ ഇരട്ട കൊലപാതക കേസിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതി നിതീഷിനെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. (Investigation in the Kattapana double murder case )
|
രണ്ടു ദിവസം നടത്തിയ തെരച്ചിലിലും വിജയൻറെ മകളുടെ നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്താനായില്ല. സംഭവങ്ങളുടെ ചുരുൾ അഴിക്കാൻ നിധീഷ്, വിഷ്ണു, വിഷ്ണുവിന്റെ സഹോദരി അമ്മ സുമ എന്നിവരെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. കുട്ടിയുടെ മൃതദേഹം കത്തിച്ചു കളഞ്ഞുവെന്ന മൊഴി ശരിയാണോ എന്ന് പരിശോധിക്കാനാണ് ചോദ്യം ചെയ്യൽ.
നാളെ കസ്റ്റഡി കാലാവധി തീരാൻ ഇരിക്കെ ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി തെളിവുകൾ കണ്ടെത്താനാണ് പോലീസിൻ്റെ ശ്രമം.തൊഴുത്തിൽ കുഴിച്ചിട്ട മൃതദേഹം സ്ഥലം വിറ്റതിനുശേഷം പുറത്തെടുത്ത് കത്തിച്ചുവെന്നും, അവശിഷ്ടം കൊല്ലപ്പെട്ട വിജയൻ അയ്യപ്പൻകോവിൽ പുഴയിൽ ഒഴുക്കിയെന്നുമാണ് നിതീഷിൻ്റെ പുതിയ മൊഴി. ഇത് സ്ഥിരീകരിക്കാൻ നിതീഷിന്റെ കൂട്ടാളി വിഷ്ണുവിനെയും, അമ്മ സുമയേയും, സഹോദരിയെയും ഒരുമിച്ചിരുത്തിയും, അല്ലാതെയും ചോദ്യം ചെയ്യും.
വർഷങ്ങളോളം മുറിക്കുള്ളിൽ അടച്ചിട്ട് കഴിഞ്ഞതിനാൽ സുമയുടെയും, മകളുടെയും മാനസികാവസ്ഥ പൂർവ്വസ്ഥയിൽ ആയിട്ടില്ല.കൗൺസിലിംഗ് ഉൾപ്പെടെ നടത്തിയ ശേഷമായിരിക്കും ഇവരെ ചോദ്യം ചെയ്യുക.


